Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്‍റെ പ്രസ്താവനയെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഡോ. നജ്മ

text_fields
bookmark_border
dr. najma
cancel

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട തന്‍റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ. നജ്മ. കളമശേരി മെഡിക്കല്‍ കോളേജിലെ വീഴ്ചകള്‍ വെളിപ്പെടുത്തിയ നജ്മ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

രണ്ട് പേരുടെ കാര്യം മാത്രമാണ് താൻ പറഞ്ഞത്. നല്ലവരായ ഒരുപാട് പേർ കളമശ്ശേരി ആശുപത്രിയിലുണ്ട്. മരണത്തിന്‍റെ ശവപ്പറമ്പായി മെഡിക്കൽ കോളജിനെ ചിത്രീകരിക്കരുതെന്നും നജ്മ പറഞ്ഞു. ആശുപത്രിക്കെതിരെയോ ഡോക്ടര്‍മാര്‍ക്കെതിരെയോ താന്‍ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും ഡോ. നജ്മ പ്രതികരിച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ റസിഡൻ്റ് ഡോക്ടറായിരുന്ന നജ്മ കോവിഡ് രോഗിക്ക് ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് മരിച്ചതെന്ന് നഴ്സിങ് ഓഫീസർ ജലജയുടെ ഓഡിയോ സന്ദേശം ശരിയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story