Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പോർട്സ് കൗൺസിൽ...

സ്​പോർട്സ് കൗൺസിൽ അവാർഡ്: ഇരട്ട പുരസ്കാര തിളക്കത്തിൽ ഡോ. മുഹമ്മദ് അഷ്റഫ്

text_fields
bookmark_border
സ്​പോർട്സ് കൗൺസിൽ അവാർഡ്: ഇരട്ട പുരസ്കാര തിളക്കത്തിൽ ഡോ. മുഹമ്മദ് അഷ്റഫ്
cancel
camera_alt

ഡോ. മുഹമ്മദ് അഷ്റഫ്

തിരുവനന്തപുരം: കേരള സ്പോർട്സ് കൗൺസിൽ കായിക അവാർഡുകളിൽ ഇരട്ട പുരസ്കാരങ്ങളുടെ തിളക്കവുമായി കായിക മാധ്യമ പ്രവർത്തകൻ ഡോ. മുഹമ്മദ് അഷ്റഫ്.

2022-23 ലെ ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം, 2023 - 24 ലെ മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള പുരസ്കാരം എന്നിവയാണ് കായിക മാധ്യമപ്രവർത്തകനും, പരിശീലകനും സംഘാടകനുമായി തിളങ്ങിയ ഡോ. മുഹമ്മദ് അഷ്റഫിനെ തേടിയെത്തിയത്.

മാന്ത്രിക ബൂട്ടുകൾ എന്ന കൃതിക്കാണ് മികച്ച സ്​പോർട്സ് ഗ്രന്ഥത്തിനുള്ള പുരസ്കാരം. കായിക രംഗത്തെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചതിനുള്ള അംഗീകാരമായാണ് സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.

കായിക താരമായി തുടങ്ങി, കാലിക്കറ്റ് സർവകലാശാലാ പരിശീലകനായും, സ്​പോർട്സ് കൗൺസിൽ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചു.

മാധ്യമത്തിനായി ലോകകപ്പ് ഫുട്ബാൾ, ഒളിമ്പിക്സ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര കായിക മേളകൾ റിപ്പോർട്ട് ചെയ്തു.

കൗൺസിലിന്റെ 2022 മുതൽ 2025 വരെയുള്ള ജി.വി. രാജ അവാർഡ് ഉൾപ്പെടെയാണ് പ്രസിഡന്റ് യു.ഷറഫലി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. 2023- 24 ലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് മാധ്യമം കൊച്ചി യൂണിറ്റ് സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr mohammed ashrafsports awardkerala sports councilkerala sports
News Summary - Dr. Muhammad Ashraf receives Sports Council Award
Next Story