Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. എം.ആർ ബൈജു പി.എസ്.സി ചെയർമാൻ

text_fields
bookmark_border
ഡോ. എം.ആർ ബൈജു പി.എസ്.സി ചെയർമാൻ
cancel

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പുതിയ ചെയർമാനായി ഡോ. എം.ആർ ബൈജുവിനെ ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ ചെയർമാൻ അഡ്വ. എം.കെ സക്കീർ ഒക്ടോബർ 30 ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.

ഡോ. എം.ആർ ബൈജു നിലവിൽ പി.എസ്.സി അംഗമാണ്. 2017 ജനുവരി ഒമ്പതിനാണ് പി.എസ്.സി അംഗമായി ചുമതലയേറ്റത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. എം.ടെക്ക് പൂർത്തിയാക്കി എഞ്ചിനീയറിയങ്ങിൽ ഡോക്‌ട‌റേറ്റ് നേടിയിട്ടുണ്ട്.

തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ്‌ കമ്മ്യൂണിക്കേഷനിൽ പ്രഫസറായിരിക്കെയാണ് പി.എസ്.സി അംഗമായി നിയമിതനായത്.

ഭാര്യ: മഞ്ജു എസ്ദേവ്. സാഗര, ആരതി കൃഷ്‌ണ എന്നിവർ മക്കളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. MR Baiju PSC Chairman
Next Story