Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. മോഹനൻ കുന്നുമ്മൽ...

ഡോ. മോഹനൻ കുന്നുമ്മൽ ആരോഗ്യ സർവകലാശാല വൈസ്​ ചാൻസലർ

text_fields
bookmark_border
dr.-mohanan-kunnummal-261019.jpg
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ​ചാ​ൻ​സ​ല​റാ​യി ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ല ി​നെ ചാ​ൻ​സ​ല​ർ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ് ​ഖാ​ൻ നി​യ​മി​ച്ചു. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ​ഗ​വേ​ണി​ങ്​ ക ൗ​ൺ​സി​ൽ അം​ഗ​വും മെ​ഡി​സി​ൻ ഡീ​നു​മാ​യ മോ​ഹ​ന​ൻ നി​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എം.​ഇ.​എ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്​ വി​ഭാ​ഗം മേ​ധാ​വി​യാ​ണ്.

തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദീ​ർ​ഘ​കാ​ലം റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2016ൽ ​മ​​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ഇ​ന്ത്യ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​മേ​ജി​ങ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചു. നി​ല​വി​ൽ ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​ണ്.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​ സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ മി​ക​ച്ച ഡോ​ക്ട​ര്‍ക്കു​ള്ള പു​ര​സ്‌​കാ​രം അ​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കോ 70 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യോ ആ​ണ്​ നി​യ​മ​നം. വൈ​സ്​ ചാ​ൻ​സ​ല​റാ​യി​രു​ന്ന ഡോ. ​എം.​കെ.​സി. നാ​യ​രു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ വി.​സി നി​യ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdr. mohanan kunnummal
News Summary - dr. mohanan kunnummal appointed as vice chencellor -kerala news
Next Story