Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂന്തുറക്ക്​ തോക്ക്​...

പൂന്തുറക്ക്​ തോക്ക്​ ഒരു സന്ദേശം നൽകുമെന്ന്​ ഡോ: അഷീൽ;  വംശീയ പരാമർശത്തിൽ പ്രതിഷേധം

text_fields
bookmark_border
പൂന്തുറക്ക്​ തോക്ക്​ ഒരു സന്ദേശം നൽകുമെന്ന്​ ഡോ: അഷീൽ;  വംശീയ പരാമർശത്തിൽ പ്രതിഷേധം
cancel

തിരുവനന്തപുരം: സംസ്​ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്​സിക്യൂട്ടീവ്​ ഡയറക്ടർ ഡോക്ടർ മുഹമ്മദ് അഷീലി​​െൻറ ഫേസ്​ബുക്ക്​ കമൻറിനെതിരെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയായ പൂന്തുറയിൽ കോവിഡ്​ പൊട്ടിപ്പുറപ്പെട്ടത്​ സംബന്ധിച്ചായിരുന്നു അഷീലി​​െൻറ വിവാദ കമൻറ്​.

‘തോക്ക്​ ഒഴിവാക്കാമായിരുന്നു, തോക്ക്​ കോവിഡിനെതിരായുള്ളതല്ല. ജനങ്ങൾക്ക്​ എതിരായുള്ളതാണ്’​​ എന്ന്​ അഭിപ്രായപ്പെട്ടയാളുടെ കമൻറിന്​ താഴെ മറുപടിയായാണ്​ അഷീൽ വിവാദ പരാമർശങ്ങൾ നടത്തിയത്​. ‘പൂന്തുറ, മാനേജ്  ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവിടത്തെ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കില്ല. അത് കൊണ്ട് ‘തോക്ക്’ ഒരു മെസ്സേജ് കൊടുക്കും’ എന്നാണ്​ അദ്ദേഹം കുറിച്ചത്​.

കമൻറ്​ പിന്നീട്​ ഡിലീറ്റ്​ ചെയ്​തെങ്കിലും സ്​ക്രീൻഷോട്ട്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പൂന്തുറ മാത്രമാണോ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ​പ്രദേശം? തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങങ്ങളിൽ ഉള്ളവരൊക്കെ കൃത്യമായി എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ടോ? മത്സ്യതൊഴിലാളികളായാലും മാധ്യമ പ്രവർത്തകരായാലും സർക്കാർ ഉദ്യോഗസ്ഥരായായാലും രാഷ്ട്രീയ പ്രവർത്തക്കാരായാലും നിയമപാലകരായാലും അതിൽ വ്യത്യാസമൊന്നുമില്ല തുടങ്ങിയ അഭിപ്രായങ്ങളാണ്​ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്​.

തോക്കി​​െൻറ ഭാഷ മാത്രമേ മത്സ്യതൊഴിലാളിയ്ക്ക് മനസ്സിലാവൂ എന്ന തോന്നൽ വംശീയതയാണെന്നും ചിലർ കുറിച്ചു. സംഭവത്തിൽ ഡോ:അഷീൽ പിന്നീട്​ വിശദീകരണവുമായി രംഗത്തെത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspoonthuracovid
News Summary - Dr Mohammed Asheel controversy
Next Story