ഡോ. എം.കെ. കമാലുദ്ദീന്‍ ഹാജി നിര്യാതനായി
text_fieldsതിരുവനന്തപുരം: പ്രശസ്ത വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. എം.കെ. കമാലുദ്ദീന്‍ ഹാജി (83) നിര്യാതനായി. മോഡല്‍ സ്കൂള്‍ അബൂദബി, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ അല്‍ഐന്‍, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഷാര്‍ജ, സെന്‍ട്രല്‍ സ്കൂള്‍ ദുബൈ എന്നിവയുടെ ഭരണകാര്യ സമിതിയായ നിംസ് ഗ്രൂപ് ഓഫ് സ്കൂള്‍സിന്‍െറ ചെയര്‍മാനാണ്.
തിരുവനന്തപുരത്തും കൊല്ലത്തും പ്രവര്‍ത്തിക്കുന്ന ഓക്സ്ഫഡ് സ്കൂളുകള്‍, അല്‍-ആരിഫ് ഹോസ്പിറ്റല്‍, നാഷനല്‍ സ്കൂള്‍ ഓഫ് നഴ്സിങ്, മനാറുല്‍ ഹുദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഓക്സ്ഫഡ് കിഡ്സ്, നാഷനല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, തിരുനെല്‍വേലി നാഷനല്‍ കോളജ് ഓഫ് എന്‍ജിനീയറിങ്, എയ്സ് കോളജ് ഓഫ് എന്‍ജിനീയറിങ്, നാഷനല്‍ സ്കൂള്‍ ഓഫ് അഫ്ദലുല്‍ ഉലമ, തിരുവനന്തപുരത്തെ മൂസ മൗലാനാ ഗൈഡന്‍സ് സെന്‍റര്‍, മനാറുല്‍ ഇസ്ലാം അറബിക് കോളജ്, ടോസ് അക്കാദമി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. സാമൂഹികപ്രവര്‍ത്തനരംഗത്തും ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പരേതരായ മൊയ്തീന്‍ ഖാന്‍-ആസിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ അസ്മ. മക്കള്‍: സൈറ കമാല്‍ (ഇഖ്റ ഗ്രൂപ്), സക്കീര്‍ ഹുസൈന്‍ (നിംസ് ഗ്രൂപ് ഓഫ് സ്കൂള്‍സ് വൈസ് ചെയര്‍മാന്‍), സബിത കമാല്‍, സമീര്‍ ബിന്‍ കമാല്‍. മരുമക്കള്‍: അബ്ദുല്‍ ളാഹിര്‍ (ഇഖ്റ ഗ്രൂപ്), ഖദീജ ബീവി, മുഹമ്മദ് ഇല്യാസ്, ആയിഷ സമീര്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം പേട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
