കേരളം ജാതി സെൻസസ് നടത്തണമെന്ന് ഡോ.എം. കുഞ്ഞാമൻ
text_fieldsതിരുവനന്തപുരം: കേരളം ജാതി സെൻസസ് നടത്തണമെന്ന് സാമ്പത്തിക പണ്ഡിതൻ ഡോ.എം. കുഞ്ഞാമൻ. ഇന്ത്യയിൽ ജാതിയും സാമ്പത്തിക ശക്തികളും തമ്മിലുള്ള ബന്ധം ശക്തമായി നിലനിൽക്കുന്നുണ്ട്. ജാതി ഇന്നും തൊഴിലിനേയും വിദ്യാഭ്യാസത്തെയും അധികാരത്തെയും നിർണ്ണയിക്കുന്ന ഘടകമായി തുടരുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും സവർണർക്കാണ് ആധിപത്യം. ഓരോ സംസ്ഥാനത്തെയും അധികാരഘടന നോക്കൂ, അവരാണ് ഭരണം നിയന്ത്രിക്കുന്നത്. അധികാരം, രാഷ്ട്രീയം, വ്യവസായം, കച്ചവടം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാമേഖലകളിലും ജനസംഖ്യയിൽ 15 ശതമാനം മാത്രമുള്ള സവർണർക്കാണ് ആധിപത്യമുള്ളത്. ഈയൊരു സന്ദർഭത്തിലാണ് ജാതി സെൻസസ് അനിവാര്യമായി തീരുന്നത്.
ജാതി സെൻസസ് ഒരു മതേതരത്വ പ്രശ്‌നമല്ല, യാഥാർഥ്യത്തിന്റെ പ്രശ്‌നമാണ്. മതേതരത്വം നമ്മൾ പുലർത്തിയെടുക്കുന്നതാണ്. യാഥാർഥ്യം ഇവിടെ നിലനിൽക്കുന്നതാണ്. അധീശത്വത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രശ്‌നമാണ് ജാതി.
ദലിത്-ആദിവാസികൾക്ക് സാമ്പത്തിക കാര്യങ്ങളിൽ അധികാരമില്ല; അവർക്ക് വരുമാനത്തിൽ ആനുപാതികമായ വിഹിതവുമില്ല. അങ്ങനെയൊരു ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഞങ്ങൾ ജാതി സെൻസസ് ആവശ്യപ്പെടുമ്പോൾ അത് പ്രായോഗികമോ അഭികാമ്യമോ അല്ലെന്ന് പറയാൻ ഭരണകൂടം ആരാണെന്നും ഡോ.എം. കുഞ്ഞാമൻ ഫേസ് ബുക്കിൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

