Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2019 12:05 AM IST Updated On
date_range 29 April 2019 7:27 PM ISTശ്രീലങ്ക: മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് എന്താണ് പറയാനുള്ളതെന്ന് കെ.എസ്. രാധാകൃഷ്ണൻ
text_fieldsbookmark_border
കൊച്ചി: ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ആലപ്പുഴ യിലെ എൻ.ഡി.എ സ്ഥാനാർഥിയും പി.എസ്.സി മുൻ ചെയർമാനുമായ കെ.എസ്. രാധാകൃഷ്ണെൻറ ഫേസ് ബുക്ക് പോസ്റ്റ്. മാപ്പർഹിക്കാത്ത കൊടുംക്രൂരതയോട് പ്രതികരിക്കാൻ സമൂഹം തയാറാകാ ത്തത് അമ്പരപ്പുളവാക്കുന്നുവെന്നും നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്നറിയാൻ താൽപര്യമുണ്ടെന്നും രാധാകൃഷ്ണെൻറ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്: ‘‘ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ ആയിരുന്നുവെങ്കിൽ ഇന്ന് അത് നാഷനൽ തൗഹീദ് ജമാഅത്തായി മാറിയിരിക്കുന്നു. ബിൻലാദനും സഹ്രാൻ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ആധുനികകാലത്ത് ജനാധിപത്യവത്കൃതമായ മതവിശ്വാസങ്ങളെ തകർത്ത് സർവാധിപത്യ മതസംവിധാനത്തിെൻറ കീഴിൽ ലോകത്തെ അമർത്താനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇതിെൻറ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തിൽ യേശുദേവെൻറ പുനരുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാർ ബോംബ് െവച്ച് നിരപരാധികളെ കൊന്നൊടുക്കിയത്. മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കാൻ പോലും നമ്മുടെ സമൂഹം തയാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഇതിനെ അപലപിക്കാൻ തയാറാകണം. നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാനുണ്ടെന്നറിയാൻ താൽപര്യമുണ്ട്’’.
കുറിപ്പിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് നിരവധിപേർ കമൻറിട്ടിട്ടുണ്ട്. ‘‘രാധാകൃഷ്ണൻ സാറെ, മമ്മൂട്ടി മുതൽ ഫഹദ് വരെ എന്ന് വിഷം ചീറ്റാൻ ഉളുപ്പില്ലാതായത് സംഘി ആയതിനുശേഷമാണോ? അങ്ങായിരുന്നല്ലോ കേരളത്തിൽ പി.എസ്.സി ചെയർമാനും വി.സിയും ആയിരുന്നത് എന്നോർത്ത് ലജ്ജിക്കുന്നു’’ എന്നാണ് ഒരു കമൻറ്. കോണ്ഗ്രസുകാരനായ ഒരാള് എങ്ങനെയാണ് ബി.ജെ.പിക്കാരനാവുക എന്നതിനും അയാള് എങ്ങനെ കടുത്ത വര്ഗീയവാദിയാവുക എന്നതിനും കെ.എസ്. രാധാകൃഷ്ണനെപ്പോലുള്ള ഒരാള് നല്ല ഉദാഹരണമാണെന്ന് മറ്റൊരാൾ കുറിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story