ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. കെ.എം. ചെറിയാൻ അന്തരിച്ചു
text_fieldsബംഗളൂരു: പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം. ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ എത്തിയതായിരുന്നു.
1942ൽ കായംകുളത്താണ് ജനനം. മംഗളൂരു കസ്തൂർബ മെഡിക്കൽ കോളജിലായിരുന്നു മെഡിക്കൽ പഠനം. രാജ്യത്ത് ആദ്യമായി കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1975ലാണ് ശസ്ത്രക്രിയ നടന്നത്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്‍റ്, ആദ്യത്തെ ലേസർ ഹാർട്ട് സർജറി എന്നിവ നടത്തിയതും ഡോ. കെ.എം. ചെറിയാനാണ്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. 1991ൽ പത്മശ്രീ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

