ഡോ. കെ.കെ.എൻ. കുറുപ്പ് മിശ്കാൽ പള്ളി സന്ദർശിച്ചു
text_fieldsഡോ. കെ.കെ.എൻ. കുറുപ്പ് കുറ്റിച്ചിറയിലെ ചരിത്ര പ്രസിദ്ധമായ മിശ്കാൽ പള്ളി സന്ദർശിക്കുന്നു
കോഴിക്കോട്: കേരളത്തിലെ പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. കെ.കെ.എൻ. കുറുപ്പ് കുറ്റിച്ചിറയിലെ ചരിത്ര പ്രസിദ്ധമായ മിശ്കാൽ പള്ളി സന്ദർശിച്ചു. നഗരത്തിലെ പുരാതനമായ ഇത്തരം പള്ളികളുടെയും നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുറ്റിച്ചിറ മേഖലയിലെ തറവാട് ഭവനങ്ങളുടെയും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഈ കാര്യത്തിൽ സർക്കാറിന്റെ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. കെ.കെ.എൻ. കുറുപ്പ് കുറ്റിച്ചിറയിലെ ചരിത്ര പ്രസിദ്ധമായ മിശ്കാൽ പള്ളി സന്ദർശിക്കുന്നു
പോർച്ചുഗൽ ആക്രമണത്തിൽ തകർന്ന് പുനർനിർമ്മാണം നടത്തിയ പള്ളി മിമ്പർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ അദ്ദേഹം കണ്ടു. പ്രഫ. സ്വർണ്ണകുമാരിയും ഡോ. കെ.കെ.എൻ. കുറുപ്പിനൊപ്പം ഉണ്ടായിരുന്നു.
വാർഡ് കൗൺസിലർ കെ. മൊയ്തീൻ കോയ, ഖാദി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ, ട്രഷറർ കെ.വി. ഇസ്ഹാഖ്, റഷീദ് ഉസ്മാൻ, പുതിയകം മുസ്തഫ, പി. ആദം, പി. അനീസ്, ബീന റഷീദ് എന്നിവർ ചേർന്ന് കുറുപ്പിനെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

