മാർത്തോമ്മ സഭാതലവൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അന്തരിച്ചു
text_fieldsകോട്ടയം: മാർത്തോമ്മ സഭാതലവൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത (90) അന്തരിച്ചു. വാർധകൃ സഹജമായ അസുഖത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 2.38ന് ആയിരുന്നു അന്ത്യം.
2007 മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ച ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയാണ് മാരമണ്‍ കണ്‍വൻഷന്റെ ശതോത്തര രജതജൂബിലിക്ക് നേതൃത്വം നൽകിയത്. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി 2007 ഒക്ടോബർ രണ്ടിനാണ് ചുമതലയേറ്റത്.
1931 ജൂണ്‍ 27ന് ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. പി.ടി. ജോസഫെന്നായിരുന്നു ആദ്യകാല പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനും ബംഗളൂരു തിയോളജിക്കൽ കോളജിലെ ബിരുദ പഠനത്തിനും ശേഷം 1957 ൽ വൈദികനായി സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു.