ഡോ. ജോസഫ് ബെനവന്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു
text_fieldsഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, സംസ്ഥാന സെക്രട്ടറി ഡോ. ശശിധരന്‍. കെ
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖയുടെ അറുപത്തിയാറാമത് സംസ്ഥാന സമ്മേളനം 2023 നവംബര്‍ 11, 12 തീയതികളില്‍ തിരുവല്ല വിജയാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്നു. ഡോ. സുള്‍ഫി നൂഹു അധ്യക്ഷനായ സമ്മേളനത്തില്‍ തളിപ്പറമ്പയില്‍ നിന്നുള്ള ഡോ. ജോസഫ് ബെനവന്‍ പുതിയ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു.
ഐ.എം.എ.യുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ.എ. മാര്‍ത്താണ്ഡപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മന്ത്രി വീണ ജോര്‍ജ്ജ്, കേരള ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കൂടാതെ സഹോദര സംഘടനകളുടെ ഭാരവാഹികളായ ഡോ. നിര്‍മ്മല്‍ ഭാസ്‌കര്‍ (കെ.ജി.എം.സി.ടി.എ.), ഡോ. ഷിബി (കെ.ജി.ഐ.എം.ഒ.എ.), ഡോ. വഹാബ് (ക്യൂ.പി.എം.പി.എ.), ഡോ. കിരണ്‍ (കെ.പി.എം.സി.ടി.എ.), ഡോ. സുനില്‍ പി.കെ. (കെ.ജി.എം.ഒ.എ.) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. ചടങ്ങില്‍ ഐ.എം.എ. മാധ്യമ അവാര്‍ഡുകള്‍ (സോഷ്യല്‍ മിഡിയ, വിഷ്വല്‍-പ്രിന്റ് മീഡിയ) മന്ത്രി വീണ ജോര്‍ജ്ജ് ജേതാക്കള്‍ക്ക് സമ്മാനിച്ചു.
ചടങ്ങില്‍ തലശ്ശേരിയില്‍ നിന്നുള്ള ഡോ. ശശിധരന്‍ കെ. സംസ്ഥാന സെക്രട്ടറിയായും, ഡോ. റോയ് ആര്‍. ചന്ദ്രന്‍ (കോഴിക്കോട്) സംസ്ഥാന ട്രഷററായും, ഡോ. ഷാജി സി.കെ. (മുക്കം) നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റായും, ഡോ. ജെയിന്‍ വി. ചിമ്മന്‍ (തൃശ്ശൂര്‍) മിഡ് സോണ്‍ വൈസ് പ്രസിഡന്റായും, ഡോ. സി.ആര്‍. രാധാകൃഷ്ണന്‍ (തിരുവല്ല) സൗത്ത് സോണ്‍ വൈസ് പ്രസിഡന്റായും, ഡോ. രാജു കെ.വി. (കോഴിക്കോട്) നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറിയായും, ഡോ. ജോസ് കുരുവിള കൊക്കാട് (പാല) മിഡ് സോണ്‍ ജോയിന്റ് സെക്രട്ടറിയായും, ഡോ. ബിജു ബി. നെല്‍സണ്‍ (കൊല്ലം) സൗത്ത് സോണ്‍ ജോയിന്റ് സെക്രട്ടറിയായും, ഡോ. ഉമ്മന്‍ വർഗീസ് (ചെങ്ങൂര്‍) ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

