Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്​സിനെ ശിക്ഷിച്ച...

നഴ്​സിനെ ശിക്ഷിച്ച ഡോക്​ടറെ സ്ഥലം മാറ്റി; പണിമുടക്കിൽ പ്രതിഷേധമിരമ്പി

text_fields
bookmark_border
നഴ്​സിനെ ശിക്ഷിച്ച ഡോക്​ടറെ സ്ഥലം മാറ്റി; പണിമുടക്കിൽ പ്രതിഷേധമിരമ്പി
cancel
camera_alt???????? ????????? ????????? ?????????? ????????????????????????? ???????? ???????? ???????? ????????? ?????????????????

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സിനെതിരെ അസ്വാഭാവിക ശിക്ഷാനടപടിയെടുത്ത ജനറൽ സർജറി മേധാ വി ഡോ. ജോൺ എസ്. കുര്യനെ സ്ഥലംമാറ്റി. സർജറി തീവ്രപരിചരണ വിഭാഗത്തിലെ ​വളൻറിയർ നഴ്സിനെ അപമാനിച്ചെന്ന്​ ആരോപിച്ച് ​ വിവിധ സംഘടനകളുടെ പ്രതിഷേധത്തിനൊടുവിലാണ്​ നടപടി​. സംഭവത്തിൽ ഡോക്​ടറുടെ ഭാഗത്ത്​ വീഴ്​ച കണ്ടെത്തിയതിനെത് തുടർന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഒാഫിസ്​ ഇടപെട്ടാണ്​ ഉത്തരവിറക്കിയത്​. അന്വേഷണത്തിന് മെഡിക്കല്‍ വിദ്യ ാഭ്യാസ ഡയറക്ടറെയും ചുമതല​െപ്പടുത്തിയിരുന്നു.

വെള്ളിയാഴ്​ച രാവിലെ എട്ട്​ മുതൽ 11വരെ കേരള നഴ്​സിങ്​ അസോസിയേഷ​​െൻറയും (കെ.ജി. എൻ.എ) നഴ്​സിങ്​ യൂനിയ​​െൻറയും (കെ.ജി.എൻ.യു) വിവിധ സർവിസ് സംഘടനകളുടെയും നേതൃത്വത്തിൽ ധർണയും പ്രിൻസിപ്പൽ ഓഫിസിലേക്ക്​ മാർച്ചും നടത്തി. തുടർന്ന്​ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫുമായി നടത്തിയ ചർച്ചയിൽ കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ശോഭനയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി അന്വേഷിച്ച്​ മൂന്ന്​ ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ധാരണയിലെത്തി. വകുപ്പ്​ മേധാവിക്കെതിരെ നടപടിയെടുക്കാൻ അധികാരമില്ലാത്തതിനാൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ബന്ധപ്പെട്ട ശേഷമാണ് പ്രിൻസിപ്പൽ അന്വേഷണത്തിനുപോലും ഉത്തരവിട്ടത്. പകരം നിയമിക്കുന്നത്​ എവിടെയാണെന്ന വിവരം ഉത്തരവിൽ പറഞ്ഞിട്ടില്ല. മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷമേ എവിടെയാണ് നിയമനമെന്ന്​ പറയാൻ കഴിയൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.30ന് ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സംഭവം. പരിശോധനക്ക്​ തീവ്രപരിചരണ വിഭാഗത്തിലെത്തിയ ഡോ. ജോൺ എസ്​. കുര്യൻ വയറിന്​ ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന ​േരാഗിയുടെ കാലിൽ നഴ്​സുമാർ ഉപയോഗിക്കുന്ന ട്രേ (ഗ്ലൂക്കോ മീറ്റർ അടങ്ങുന്ന ട്രേ) ഇരിക്കുന്നത്​ കണ്ടു. മരുന്നുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ ഉൾപ്പെടെയാണ്​ ഇരുന്നത്​. ഇൗ രോഗിയുടെ പൾസ് നോക്കു​േമ്പാൾ അതിഗുരുതരാവസ്ഥയിൽ. മറ്റൊരു രോഗി ഐ.സി.യുവിൽ എത്തിയതിനാൽ ട്രേ കട്ടിലിൽെവച്ചിട്ടാണ് നഴ്സ് പോയത്. ഇൗസമയമെത്തിയ ഡോക്​ടർ ​ഹെഡ്​ നഴ്​സിനോട്​ വിവരം ആരായുകയും ട്രേ മറന്നുവെച്ച നഴ്​സിനെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്​തു.

പഠനം കഴിഞ്ഞ്​ പരിശീലനത്തിനെത്തിയ പെൺകുട്ടിയാണ് ട്രേ കട്ടിലിൽ വെച്ചതെന്ന്​ ഹെഡ്​ നഴ്​സ്​ മറുപടി നൽകിയിട്ടും ഡോക്​ടർക്ക്​ തൃപ്​തിവന്നില്ല. തുടർന്ന്​ തീ​വ്രപരിചരണ വിഭാഗത്തിൽ ഒഴിഞ്ഞുകിടന്ന കിടക്കയിൽ കാലിൽ ഇതേ ട്രേയുമായി കിടക്കാൻ നഴ്​സിനോട്​ നിർദേശിച്ചു. പുറത്തിറങ്ങാറായപ്പോൾ പെൺകുട്ടിയെ എഴുന്നേൽപിക്കുന്നതിനെപ്പറ്റി ഹെഡ് നഴ്സ് ചോദിച്ചെങ്കിലും ഡോക്ടർ ഒന്നും മിണ്ടിയില്ല. പെൺകുട്ടി പരാതി നൽകാൻ തയാറായില്ലെങ്കിലും വിവരം അറിഞ്ഞ നഴ്​സിങ്​ സംഘടനകളാണ്​ പ്രിൻസിപ്പലിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്​. അതേസമയം, വയറിനു ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറിനു മുകളിൽ മൂന്നുകിലോ ഭാരമുള്ള ഡ്രസിങ്​ ട്രേ വെക്കുകയും ഇത് ​െവച്ച നഴ്സിന് താക്കീത് നൽകുക മാത്രമാണ് ചെയ്​ത​െതന്നും വകുപ്പ് മേധാവി ഡോ. ജോൺ എസ്. കുര്യൻ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskottayam medical collegemalayalam newsdr john s kurian
News Summary - dr john s kurian- kottayam- kerala news
Next Story