ഡോ. ജയകൃഷ്‌ണൻ നമ്പ്യാർ അന്തരിച്ചു
text_fieldsതലശ്ശേരി: തലശ്ശേരി കോ–ഓപറേറ്റീവ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ടൗൺഹാൾ റോഡ് പാർവതിയിൽ ഡോ. സി.കെ. ജയകൃഷ്‌ണൻ നമ്പ്യാർ (54) നിര്യാതനായി. അർബുദത്തെ തുടർന്ന് ചൈനയിലെ ഫുഡാ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ശാഖ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. മികച്ച ഐ.എം.എ പ്രസിഡന്റിനുള്ള 2022ലെ പുരസ്‌കാരം നേടി. ഐ.എം.എ ഭാരവാഹിയായിരിക്കെ ലഹരിക്കെതിരായ ബോധവത്‌കരണത്തിനും തുടക്കമിട്ടു. കൂത്തുപറമ്പ് കോ–ഓപ്പറേറ്റീവ് ആശുപത്രി, ചൊക്ലി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും ഓർത്തോ സർജനായി സേവനം ചെയ്തിരുന്നു. പരിയാരം മെഡിക്കൽ കോളജിലെ മുൻ ഓർത്തോപീഡിക് സർജനാണ്.
പരിയാരം മെഡിക്കൽ കോളജ് പ്രഥമ മാനേജിങ് ഡയറക്‌ടറായ പരേതനായ എൻജിനീയർ പി. നാരായണൻ നമ്പ്യാരുടെയും രാജലക്ഷ്‌മി നമ്പ്യാരുടെയും മകനാണ്. ഭാര്യ: സൗമ്യ ജയകൃഷ്‌ണൻ. മക്കൾ: ഡോ. പാർവതി നമ്പ്യാർ, അർജുൻ കൃഷ്‌ണൻ. മരുമകൻ: ശശാങ്ക്. സഹോദരൻ: ഡോ. സി.കെ. രാജീവ് നമ്പ്യാർ (ന്യൂറോളജിസ്‌റ്റ്, തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രി), എൻജിനീയർ രമേശ്, സുനിത വർമ. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

