Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കോർപറേറ്റുകൾക്ക്​​...

'കോർപറേറ്റുകൾക്ക്​​ തീറെഴുതികൊടുക്കുന്ന ഭരണകൂടം'; കാർഷിക ബില്ലിനെ ശക്തമായി വിമർശിച്ച്​ മാർത്തോമ എപ്പിസ്‌കോപ്പ

text_fields
bookmark_border
കോർപറേറ്റുകൾക്ക്​​ തീറെഴുതികൊടുക്കുന്ന ഭരണകൂടം; കാർഷിക ബില്ലിനെ ശക്തമായി വിമർശിച്ച്​ മാർത്തോമ എപ്പിസ്‌കോപ്പ
cancel

മാരാമൺ: കേന്ദ്ര കാർഷിക ബില്ലിനെ ശക്തമായി വിമർശിച്ച്​ മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡൻറ്​ ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്‌കോപ്പ. കർഷകരുടെ ക്ഷേമത്തിനും മികച്ച ഭാവിക്കും വേണ്ടിയാണ്​ കർഷക നിയമങ്ങൾ എന്നു പറയു​േമ്പാഴും കോർപറേറ്റുകൾക്ക്​​ തീറെഴുതികൊടുക്കുന്ന ഭരണകൂടം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ്​ നടത്തുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

മാരാമൺ കൺ​െവൻഷൻ ഉദ്​ഘാടന ​ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നവരുടെ നീതിക്കായുള്ള നിലവിളികൾ എങ്ങും എത്തുന്നില്ലെന്നത്​ സമകാലിക ലോകത്തി​െൻറ ദുരന്തമാണ്​. സ്വതന്ത്ര ഇന്ത്യ കണ്ട ഐതിഹാസിക സമരകാലത്തുകൂടിയാണ്​ നമ്മൾ കടന്നുപോകുന്നത്​. രാജ്യ​െത്ത അന്നമൂട്ടുന്നവർ മൂന്നു മാസമായി അവരുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലാണ്​.

ഡൽഹിയിലെ അതിശൈത്യത്തിലും പോരാട്ടവീര്യം തണുക്കുന്നില്ല. കർഷക​െൻറ സ്​പന്ദനങ്ങളെയും ഹൃദയതുടിപ്പുകളെയും മനസ്സിലാക്കി അവരോടൊപ്പം നിൽക്കാൻ സഭക്ക്​ കഴിയുമെങ്കിൽ പുതിയ ചരിത്രം സൃഷ്​ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers billMar Coorilos Episcopa
Next Story