Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ഇ.ജി. സൈലാസ്...

ഡോ. ഇ.ജി. സൈലാസ് അന്തരിച്ചു

text_fields
bookmark_border
ഡോ. ഇ.ജി. സൈലാസ് അന്തരിച്ചു
cancel

കൊ​ച്ചി: പ്ര​മു​ഖ ഫി​ഷ​റീ​സ് ശാ​സ്ത്ര​ജ്ഞ​നും കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍സ​ല​റു​മാ​യ ഡോ. ​ഇ.​ജി. സൈ​ലാ​സ് (എ​റി​ക് ഗു​ഡ്​​വി​ൻ സൈ​ലാ​സ് -90) അ​ന്ത​രി​ച്ചു. 1928 ജ​നു​വ​രി 10ന് ​ശ്രീ​ല​ങ്ക​യി​ലെ ദെ​മോ​ദ​ര​യി​ലാ​യി​രു​ന്നു ജ​ന​നം. കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി.​എം.​എ​ഫ്.​ആ​ർ.​എ), ചെ​ന്നൈ കേ​ന്ദ്ര ഓ​രു​ജ​ല കൃ​ഷി ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​ബ) എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​റാ​യും സ​മു​ദ്രോ​ല്‍പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി (എം.​പി.​ഇ.​ഡി.​എ) ചെ​യ​ര്‍മാ​നാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

സാ​ലിം അ​ലി സ​​െൻറ​ര്‍ ഫോ​ര്‍ ഓ​ര്‍ണി​ത്തോ​ള​ജി ആ​ൻ​ഡ്​ നാ​ച്വ​റ​ല്‍ ഹി​സ്​​റ്റ​റി സ്ഥാ​പ​ക ചെ​യ​ര്‍മാ​ൻ, അ​ന്ത​മാ​നി​ലെ സെ​ന്‍ട്ര​ല്‍ അ​ഗ്രി​ക​ള്‍ച​ര്‍ റി​സ​ര്‍ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കാ​നു​ള്ള സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ർ, രാ​ജീ​വ് ഗാ​ന്ധി ജ​ല​കൃ​ഷി കേ​ന്ദ്ര​ത്തി​​െൻറ ശാ​സ്ത്ര ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍മാ​ൻ, സെ​ന്‍ട്ര​ല്‍ മ​റൈ​ന്‍ ലി​വി​ങ്​ റി​സോ​ഴ്‌​സ​സ് ആ​ൻ​ഡ്​ ഇ​ക്കോ​ള​ജി​യു​ടെ ശാ​സ്ത്ര ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. 

മു​ന്നൂ​റോ​ളം ശാ​സ്ത്ര​പ്ര​ബ​ന്ധ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​മു​ദ്ര​മ​ത്സ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ന​യ​രൂ​പ​വ​ത്​​ക​ര​ണ സ​മി​തി​ക​ളി​ലും അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ സ​മി​തി​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു. സി.​എം.​എ​ഫ്.​ആ​ർ.​െ​എ ഡ​യ​റ​ക്ട​റാ​യി​രി​ക്കെ സ്ഥാ​പി​ച്ച സ​​െൻറ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍സ്ഡ് സ്​​റ്റ​ഡീ​സ് ഇ​ന്‍ മാ​രി​ക​ള്‍ച​ര്‍ ആ​ണ് രാ​ജ്യ​ത്തെ സ​മു​ദ്ര​കൃ​ഷി, ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. കൊ​ച്ചി ചി​ല​വ​ന്നൂ​ര്‍ അ​മ്പാ​ടി റി​ട്രീ​റ്റ് ശാ​ര​ദ നി​വാ​സി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ശാ​ര​ദ സൈ​ലാ​സ്. മ​ക്ക​ൾ: ഡോ. ​ഗീ​ത സൈ​ലാ​സ്, ര​മേ​ശ് സൈ​ലാ​സ്, ഡോ. ​അ​രു​ണ്‍ സൈ​ലാ​സ്. മ​രു​മ​ക​ള്‍ എ​മി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ ബ്രോ​ഡ്‌​വേ സി.​എ​സ്‌.​ഐ ഇ​മ്മാ​നു​വ​ല്‍ ക​ത്തീ​ഡ്ര​ലി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. സം​സ്​​കാ​രം സെ​മി​ത്തേ​രി​മു​ക്ക് സി.​എ​സ്‌.​ഐ ശ്മ​ശാ​ന​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmalayalam news
News Summary - Dr. EG Silash passed away - Kerala news
Next Story