Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ​ദേ​വി​ക​ക്ക്​...

ഡോ. ​ദേ​വി​ക​ക്ക്​ ദ​ന്ത​ചി​കി​ത്സ മാ​ത്ര​മ​ല്ല, ചെ​ണ്ട​യും വ​ഴ​ങ്ങും

text_fields
bookmark_border
ഡോ. ​ദേ​വി​ക​ക്ക്​ ദ​ന്ത​ചി​കി​ത്സ  മാ​ത്ര​മ​ല്ല, ചെ​ണ്ട​യും വ​ഴ​ങ്ങും
cancel
camera_alt???. ????? ????? ???????? ?????????????????

ചെ​ങ്ങ​ന്നൂ​ർ: ദ​ന്ത​ചി​കി​ത്സ​യു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഡോ. ​ദേ​വി​ക കു​മാ​ർ കു​ഞ്ഞ​മ്മ കു​ടും​ബ ​ത്തി​​​െൻറ ത​ല​മു​റ​ക​ളാ​യു​ള്ള ക്ഷേ​ത്ര ക​ലാ​പാ​ര​മ്പ​ര്യ അ​നു​ഷ്ഠാ​ന​മാ​യ ചെ​ണ്ട​യി​ൽ പ​രി​ശീ​ല​നം പൂ ​ർ​ത്തി​യാ​ക്കി. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​ർ ചേ​ന്ദ​മം​ഗ​ലം പാ​ലി​യം കൊ​ട്ടാ​ര​ത്തി​ലെ അം​ഗ​മാ​ണ്. കൊ​ ച്ചി വ​ല്ലാ​ർ​പ്പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ലെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൃ​ഷ്ണ​കു​മാ​റി​​​െൻറ​യും എ​റ​ണാ​കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഗി​രി​ജ കു​ഞ്ഞ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.

1632 മു​ത​ൽ 1809 വ​രെ കൊ​ച്ചി രാ​ജാ​വി​​​െൻറ മ​ന്ത്രി​പ​ദ​വി ത​ല​മു​റ​ക​ളാ​യി കൈ​മാ​റി വ​ഹി​ച്ച​ത് കു​ടും​ബ​ത്തി​ലെ പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ അ​സു​ര​വാ​ദ്യ ഉ​പ​ക​ര​ണ​മാ​യ ചെ​ണ്ട​മേ​ള​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള​വ​രാ​ണ്. അ​തി​നാ​ൽ, പാ​ലി​യം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ലും മ​റ്റും എ​ല്ലാ​വ​രും കു​ട്ടി​ക്കാ​ലം​മു​ത​ൽ ചെ​ണ്ട കൊ​ട്ടാ​റു​ണ്ട്. ദേ​വി​ക​യും പ​ത്താം ക്ലാ​സ് വ​രെ മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ശാ​സ്ത്രീ​യ​മാ​യി ക​ല അ​ഭ്യ​സി​ച്ച് രം​ഗ​ത്തു​വ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന്​ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​കൂ​ടി ല​ഭി​ച്ച​തോ​ടെ ഒ​രു​വ​ർ​ഷ​മാ​യി ആ​ർ.​എ​ൽ.​വി. ശ്യാം ​ശ​ശി​ധ​ര​​​െൻറ ശി​ക്ഷ​ണ​ത്തി​ൽ പ​ഠ​നം ന​ട​ത്തു​ന്നു.

ചെ​െ​ന്നെ​യി​ൽ അ​ശോ​ക് ലൈ​ലാ​ൻ​ഡ്​​ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഏ​ക സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് കു​മാ​റി​നും മേ​ള​േ​ത്താ​ട് അ​ഭി​രു​ചി​യു​ണ്ട്. അ​മൃ​ത​യി​ൽ​നി​ന്ന്​ പോ​സ്​​റ്റ്​ ഗ്രാ​ജു​വേ​ഷ​ൻ സ​ർ​ജ​റി ബി​രു​ദ​വും ഗു​ജ​റാ​ത്തി​ലെ ഫോ​റ​ൻ​സി​ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ​െഡ​ൻ​ടോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി എ​റ​ണാ​കു​ളം കൃ​ഷ്ണ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ലി​രി​ക്കെ 2013ലാ​യി​രു​ന്നു വി​വാ​ഹം. ചെ​ങ്ങ​ന്നൂ​ർ ബു​ധ​നൂ​ർ ഇ​ല​ഞ്ഞി​മേ​ൽ വ​യ​ലി​ൽ വീ​ട്ടി​ൽ ഡോ. ​കെ.​പി. ഹ​രി​കൃ​ഷ്ണ​നാ​ണ് ഭ​ർ​ത്താ​വ്. ഇ​രു​വ​രും ചെ​ന്നി​ത്ത​ല ഒ​രി​പ്രം പു​ത്തു​വി​ള​പ്പ​ടി ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ ക​വ​ല​ക്കു​സ​മീ​പം ഡ​​െൻറ​ൽ ക്ലി​നി​ക് ന​ട​ത്തു​ന്നു. മൂ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ൾ ത​ൻ​വി പ്ലേ ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്നു. എ​ല്ലാ​വ​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​മാ​ണ് ത​​​െൻറ പ​ഠ​ന​ത്തി​ന്​ ക​രു​ത്തേ​കി​യ​തെ​ന്ന് ഡോ. ​ദേ​വി​ക പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdental doctorWomen's Day SpecialDr. Devika
News Summary - Dr. Devika - Women's day special- Kerala news
Next Story