Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിപാർശ ഗവർണർ തള്ളി;...

ശിപാർശ ഗവർണർ തള്ളി; കെ.ടി.യു വി.സി ചുമതല ഡോ. സിസ തോമസിന്​

text_fields
bookmark_border
ശിപാർശ ഗവർണർ തള്ളി; കെ.ടി.യു വി.സി ചുമതല ഡോ. സിസ തോമസിന്​
cancel

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ വി.​സി നി​യ​മ​നം റ​ദ്ദാ​യ എ.​പി.​​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ർ​ക്കാ​ർ ശി​പാ​ർ​ശ ത​ള്ളി ഡോ. ​സി​സ തോ​മ​സി​ന്​ വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കി ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ്. സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ സീ​നി​യ​ർ ​ജോ​യ​ന്‍റ്​ ഡ​യ​റ​ക്​​ട​റാ​ണ്​ സി​സ തോ​മ​സ്.

വി.​സി​യാ​യി​രു​ന്ന ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യു​ടെ നി​യ​മ​നം യു.​ജി.​സി വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച​ല്ലെ​ന്ന്​ ക​ണ്ട് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. പ​ക​രം ചു​മ​ത​ല ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി.​സി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്​ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക്​ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി.​സി​ക്ക്​ കൂ​ടി ഗ​വ​ർ​ണ​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കു​ക​യും സ​ർ​ക്കാ​ർ ശി​പാ​ർ​ശ ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ഷി​ത റോ​യി​ക്ക്​ വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ​ർ​ക്കാ​ർ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചു. ഇ​തി​നി​ടെ സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ സീ​നി​യ​ർ പ്ര​ഫ​സ​ർ​മാ​രു​ടെ പ​ട്ടി​ക രാ​ജ്​​ഭ​വ​ൻ ശേ​ഖ​രി​ച്ചു. സ​ർ​ക്കാ​ർ ശി​പാ​ർ​ശ ത​ള്ളി​യ ഗ​വ​ർ​ണ​ർ സീ​നി​യ​ർ പ്ര​ഫ​സ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട സി​സ തോ​മ​സി​ന്​ വി.​സി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു.

സീ​നി​യ​ർ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​ക്ക്​ പു​റ​മെ​യാ​ണ്​ വി.​സി​യു​ടെ ചു​മ​ത​ല.

2018ലെ ​യു.​ജി.​സി റെ​ഗു​ലേ​ഷ​ൻ ​7.3 വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ്​ വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​തേ​സ​മ​യം, വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apj abdul kalam technological universityVC AppointmentDr. Ciza Thomas
News Summary - Dr. Ciza Thomas appointed as the in-charge of Technological University V.C
Next Story