ഡോ. ബി.ആര്. അംബേദ്കര്‍ മാധ്യമ അവാര്‍ഡ്; ആർ. സുനിലിന് പ്രത്യേക പരാമർശം
text_fieldsതിരുവനന്തപുരം: പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കുന്ന മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഡോ. ബി.ആര്. അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തില്‍ മംഗളം ദിനപത്രം മലപ്പുറം ലേഖകന്‍ വി.പി. നിസാറിെൻറ 'തെളിയാതെ അക്ഷരക്കാടുകള്‍'എന്ന പരമ്പരക്കാണ് അവാര്‍ഡ്.
ദൃശ്യമാധ്യമത്തില്‍ ട്വൻറിഫോര്‍ കറസ്പോണ്ടൻറ് വി.എ. ഗിരീഷിെൻറ 'തട്ടിപ്പല്ല, തനിക്കൊള്ള'എന്ന പരമ്പരക്കുമാണ് അവാര്‍ഡ്. മാധ്യമം റിപ്പോര്‍ട്ടര്‍ ഡോ. ആര്. സുനിലും ജീവന് ടി.വി. ന്യൂസ് എഡിറ്റര്‍ സുബിത സുകുമാരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.30,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ ആറിന് തൃശൂര്‍ പ്രസ് ക്ലബില്‍ മന്ത്രി കെ. രാധാകൃഷ്ണന് വിതരണം ചെയ്യും.

