Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിർണായക ഇടപെടലുകൾ,...

നിർണായക ഇടപെടലുകൾ, ധന്യമായ ജീവിതരേഖ

text_fields
bookmark_border
നിർണായക ഇടപെടലുകൾ, ധന്യമായ ജീവിതരേഖ
cancel

തിരുവനന്തപുരം: ‘കുഞ്ഞുങ്ങളുടെ ശൈശവ കാലത്തെ സൗന്ദര്യം കൺനിറയെ കാണാനുള്ള അവസരം നഷ്​ടപ്പെട്ടു, പക്ഷേ ചുമതലകൾ ഭ ംഗിയായി പൂർത്തിയാക്കാനായത്​ ഹൃദയത്തിൽ പച്ചത്തണലായി നിറഞ്ഞുനിൽകുന്നു’... ഒൗദ്യോഗിക ജീവിതത്തി​ലെ തിരക്കുകളിൽ മുഴുകുന്നതിനിടെ ജീവിതത്തിലെ ചില സുന്ദര മുഹൂർത്തങ്ങൾ നഷ്​ട​​പ്പെട്ടതിലെ സങ്കടത്തിലും ബാബുപോൾ ആശ്വസിച്ചിരുന്നത് നിർവഹിച്ച ചുമതലകളിലെ മികവിലാണ്​. സംസ്ഥാനത്തി​​​െൻറ വികസന-സാംസ്​കാരിക മേഖലകളിൽ നിർണായകമായ പദ്ധതികൾക്ക് ചുക്കാൻപിടിക്കാൻ കഴിഞ്ഞത്​ അദ്ദേഹത്തിൽ സിവിൽ സർവിസ്​ ജീവിതത്തെ സാർഥകമാക്കി.

ഇടുക്കി ​ൈവദ്യുതി പദ്ധതിയുടെ ​പ്രോജക്​ട്​ കോഒാഡിനേറ്ററായി നിയോഗിച്ചത്​ സി. അച്യുതമേനോനാണ്​. പാലക്കാട്​ കലക്​ടർ ആയിരിക്കെയായിരുന്നു ഇൗ നിയമനം. ഇതിനിടെയാണ്​ ഇടുക്കി ജില്ലയുടെ രൂപവത്​കരണത്തിലേക്ക്​ നയിച്ച സംഭവവികാസങ്ങൾ.

അന്ന്​ ബാബുപോളിന്​ 29 വയസ്സായിരുന്നു​. മലയോര ജില്ല രൂപവത്​കരിക്കണമെന്നാവശ്യ​പ്പെട്ട്​ കേരള കോൺഗ്രസി​​​െൻറ സമുന്നത നേതാവായിരുന്ന കെ.എം. ജോർജ്​​ സമരമാരംഭിച്ചു. ഇടക്കിടെ ഇത്തരം പ്രക്ഷോഭമുണ്ടാകാറുണ്ടെങ്കിലും അത്തവണ അച്യുതമേനോൻ വിഷയം കാര്യത്തിലെടുത്തു. അങ്ങനെ രണ്ടാഴ്​ചകൊണ്ട്​ ജില്ല രൂപവത്​കരണ തീരുമാനം. പഴയ ഫയലൊക്കെ പൊടിതട്ടിയെടുത്തു. പിന്നാലെ പ്രഖ്യാപനവും. ചെലവ്​ ചുരുക്കല​ി​​െൻറ ഭാഗമായി സ്​പെഷൽ കലക്​ടറായിരുന്ന ബാബുപോളിനെ ജില്ല കലക്​ടറായി നിയമിച്ചു.

അന്ന്​ മകൾക്ക്​ രണ്ട്​ വയസ്സാണ്​. കുട​ുംബം കോട്ടയത്താണ്​. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബാബുപോൾ മിക്കവാറ​ും ഇടുക്കിയിലാവു​ം. കുഞ്ഞുമായി ​െചലവഴി​ക്കാനൊന്ന​​ും സമയം കിട്ടില്ല. ഇതിനെക്കുറിച്ചാണ്​ ‘കുരുന്നുശൈശവത്തി​​​െൻറ ചാരുതയാർന്ന സൗന്ദര്യം തനിക്ക്​ നഷ്​ടപ്പെട്ടതെന്ന്​’ ബാബുപോൾ പരാമർശിച്ചത്​. 1972 മുതൽ 1975 വരെ ഇടുക്കി കലക്​ടറുമായിരുന്നു. അച്യുതമേനോ​​​െൻറയും എം.എൻ. ഗോവിന്ദൻ നായരുടെയും നിശ്ചയദാർഢ്യവും ഉദ്യോഗസ്ഥരും ​രാഷ്​ട്രീയ നേതൃത്വവും തമ്മിലെ അർഥപൂർണമായ സഹകരണത്ത​ി​െ​ൻറയും ബാക്കിപത്രമാണ്​ ഇടുക്കി ജില്ല.

വർഷങ്ങൾക്കു​ ശേഷമാണ്​ യാഥാർഥ്യമായതെങ്കിലും വല്ലാർപാടം ക​െണ്ടയ്​നർ ടെർമിനൽ എന്ന ആശയം മുന്നോട്ടുവെച്ചതും ബാബുപോളാണ്​. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്​ തുടങ്ങി ഒ​േട്ടറെ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു. എഴുത്തച്ഛൻ പുരസ്​കാരം, ജെ.സി. ഡാനിയേൽ അവാർഡ്​, സ്വാതി പുരസ്​കാരം എന്നിവ ഏർപ്പെടുത്തിയതും ചലച്ചി​ത്ര അക്കാദമി, നാടൻ കലാഅക്കാദമി, ആറന്മുള വാസ്​തുവിദ്യാ കേന്ദ്രം, തിരുവന്തപുരത്തെ വൈലോപ്പിള്ളി സംസ്​കൃതി ഭവൻ, കലാമണ്ഡലം, ആർട്​സ്​ സ്​കൂൾ തുടങ്ങിയവയൊക്കെ സ്ഥാപിക്കുന്നതിന്​ മുൻകൈയെടുത്തതും ഇദ്ദേഹമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief secretarykerala newsiasBabu Paul
News Summary - Dr. Babu Paul's demise- Kerala news
Next Story