ഡോ. ആൻറണി വാലുങ്കൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ
text_fieldsറവ. ഡോ. ആൻറണി വാലുങ്കൽ
കൊച്ചി: വരാപ്പുഴ അതിരൂപത സഹായമെത്രാനായി റവ. ഡോ. ആൻറണി വാലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം അതിരൂപത മെത്രാപ്പോലീത്ത ആർച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ നടത്തി. മെത്രാഭിഷേകം ജൂൺ 30ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ നടക്കും.
പരേതരായ മൈക്കിൾ-ഫിലോമിന ദമ്പതികളുടെ മകനായി 1969 ജൂലൈ 26ന് എരൂർ സെൻറ് ജോർജ് ഇടവകയിലാണ് ജനിച്ചത്. 1994 ഏപ്രിൽ 11ന് കൊർണേലിയൂസ് ഇലഞ്ഞിക്കലിൽനിന്ന് പട്ടം സ്വീകരിച്ചു. പൊറ്റക്കുഴി, വാടേൽ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു.
ഏഴുവർഷം മൈനർ സെമിനാരി വൈസ് റെക്ടർ, വിയാനി ഹോം സെമിനാരി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. അതിനുശേഷം ജോൺ പോൾ ഭവൻ സെമിനാരി ഡയറക്ടറായി. ആലുവ കാർമൽഗിരി സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറും പ്രഫസറുമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വല്ലാർപാടം ബസിലിക്ക റെക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

