ഡോ. എ. അച്യുതൻ അന്തരിച്ചു
text_fieldsകോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. എ. അച്യുതൻ അന്തരിച്ചു. 89 വയസ്സായിരുന്നു. സൈലന്റ്‌വാലി അടക്കമുള്ള നിരവധി പരിസ്ഥിതി വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.
തൃശൂര്‍ ഇരിങ്ങാലക്കുടക്കടുത്ത് അവിട്ടത്തൂരില്‍ ഇക്കണ്ട വാര്യരുടെയും മാധവി വാരസ്യാരുടെയും മകനായി 1933 ഏപ്രില്‍ ഒന്നിന് ജനിച്ച അച്യുതൻ കോഴിക്കോട് ബിലാത്തിക്കുളത്തെ 'അമൂല്യ'ത്തിലാണ് ദീർഘകാലമായി താമസം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു.
സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും അമേരിക്കയിലെ വിസ്കോൺസൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് ഐ.ഐ.ടിയിൽനിന്ന് പിഎച്ച്.ഡിയും നേടി. പൊതുമരാമത്ത് വകുപ്പിൽ ജോലിചെയ്തു. വിവിധ എൻജിനീയറിങ് കോളജുകളിൽ അധ്യാപകനായിരുന്നു. ഒട്ടേറെ അക്കാദമിക പദവികളിരുന്നിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടി.
ഭാര്യ: സുലോചന. മക്കള്‍: ഡോ. അരുണ്‍ (കാനഡയില്‍ വി.എൽ.എസ്.ഐ ഡിസൈന്‍ എൻജിനീയര്‍), ഡോ. അനുപമ എ. മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പാത്തോളജി വകുപ്പ് അസോ. പ്രഫസർ). മരുമക്കൾ: ശ്രീലത, ഡോ. വി.വി. സദാശിവൻ (മനശ്ശാന്തി ഹോസ്പിറ്റൽ, രാമനാട്ടുകര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

