സ്ത്രീധന പ്രശ്നങ്ങൾ: സ്റ്റേറ്റ് നോഡൽ ഓഫീസർക്ക് ലഭിച്ചത് 108 പരാതികൾ
text_fieldsതിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് നോഡൽ ഓഫീസറായ ആർ.നിശാന്തിനിക്ക് ലഭിച്ചത് 108 പരാതികൾ. ഫോണിലൂടെയാണ് ഇന്ന് മാത്രം 108 പരാതികൾ ലഭിച്ചത്. ഇമെയിലിൽ 76 പരാതികളും ലഭിച്ചു. പരാതികളിൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത ഓൺലൈൻ' എന്ന സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനിമുതൽ ഇൗ സംവിധാനം ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇത്തരം പരാതികളുള്ളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 വ്യാഴാഴ്ച നിലവിൽവരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫിസറായി നിയോഗിച്ചു. ഒരു വനിതാ എസ്.െഎ അവരെ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

