സ്ത്രീധന പീഡനം: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷത്തിനു ശേഷം പിടിയിൽ
text_fieldsമുഹമ്മദ്
ഷാഫി
തൊണ്ടർനാട്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്കു ശേഷം പിടിയിൽ.
മലപ്പുറം എടപ്പാൾ സ്വദേശിയായ ആന്തൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (40) തൊണ്ടർനാട് പൊലീസ് മലപ്പുറം ചങ്ങരംകുളത്തുവെച്ച് പിടികൂടിയത്.
2022 ലാണ് തേറ്റമല സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. 2006ൽ വിവാഹം കഴിഞ്ഞ് മലപ്പുറം ചങ്ങരംകുളത്തും വയനാട് തേറ്റമലയിലുമായി താമസിച്ചു വരവെ പ്രതി സ്ത്രീധനത്തിന്റെ പേര് പറഞ്ഞു നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നാണ് പരാതി. സബ് ഇൻസ്പെക്ടർ ശ്രീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എച്ച് മുസ്തഫ, ടൈറ്റസ് സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫിസർ ജയചന്ദ്രൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

