
എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ വോട്ടിരട്ടിപ്പെന്ന്; തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് പരാതി നൽകി
text_fieldsകൊച്ചി: എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ വ്യാപകമായി ഇരട്ടിപ്പെന്ന് കോൺഗ്രസിെൻറ പരാതി. എറണാകുളം മണ്ഡലത്തിൽ 2238 വോട്ടും തൃക്കാക്കര മണ്ഡലത്തിൽ 1975 വോട്ടുമാണ് ഇരട്ടിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതുസംബന്ധിച്ച് എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥി ടി.ജെ. വിനോദ്, ചീഫ് ഇലക്ഷൻ ഏജൻറ് എന്നിവർ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിലെ ചില പരാജയങ്ങളിൽ വോട്ടിരട്ടിപ്പ് പ്രധാന ഘടകമായെന്ന് ഹൈബി ഈഡൻ എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒരുഡിവിഷനിൽതന്നെ അമ്പതോളം വോട്ടാണ് ഇരട്ടിപ്പുള്ളത്.
പാർട്ടികളുടെ പ്രവർത്തനം ശക്തമല്ലാത്ത നഗരത്തിലെ ചില പ്രദേശങ്ങളിലാണ് ഇത്തരം ഇരട്ടിപ്പുകൾ കൂടുതൽ കാണുന്നത്. പലയിടത്തും ജയപരാജയങ്ങൾക്ക് ഈ വോട്ടിരട്ടിപ്പ് കാരണമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ആരോപണത്തിന് ചുവടുപിടിച്ച് കോൺഗ്രസ് പ്രവർത്തകരാണ് ജില്ലയിലെ പട്ടിക പരിശോധിച്ചതെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
