Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെ...

ചെന്നിത്തലയുടെ അമ്മക്കും യു.ഡി.എഫ്​ സ്ഥാനാർഥിക്കും ഇരട്ട വോട്ട്​

text_fields
bookmark_border
ramesh Chennithala
cancel

തിരുവനന്തപുരം: കഴക്കൂട്ടത്തെ യു.ഡി.എഫ്​ സ്ഥാനാർഥി ഡോ. എസ്​.എസ്​. ലാലിനും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോ​ട്ടെന്ന്​ പരാതി. എസ്​.എസ്​ ലാലിന്​ വട്ടിയൂർക്കാവിലെ 170ാം നമ്പർ ബൂത്തിൽ രണ്ട്​ വോ​ട്ടുണ്ടെന്നാണ് സി.പി.എം​ ആരോപണം. തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥരുടെ പിഴവാണ്​ ഉണ്ടായതെന്നും വോട്ട്​ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എസ്​.എസ്​ ലാൽ പറഞ്ഞു.

ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട്​ നഗരസഭയിലുമാണ്​ രമേശ്​ ചെന്നിത്തലയുടെ അമ്മക്ക്​ വോട്ടുള്ളത്​. ചെന്നിത്തല പഞ്ചായത്തിലെ 152ാം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലും വോട്ട് ഉണ്ട്. ​െചന്നിത്തല പഞ്ചായത്തിലെ വോട്ട്​ ഈയടുത്താണ്​ ഹരിപ്പാട്​ നഗരസഭയിലേക്ക്​ മാറ്റിയത്​. കുടുംബത്തിലെ മറ്റ് എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു.

വോട്ട്​ നീക്കാൻ അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ്​ ഉണ്ടായതെന്നുമാണ്​​ ചെന്നിത്തലയുടെ ഓഫീസിന്‍റെ വിശദീകരണം.

നേരത്തെ സംസ്ഥാനത്ത്​ വ്യാപകമായി കള്ളവോട്ടുകളുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ഹൈകോടതിയേയും സമീപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaassembly elections 2021
News Summary - Double vote for Chennithala's mother and UDF candidate
Next Story