Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാള സിനിമക്ക്...

മലയാള സിനിമക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി 

text_fields
bookmark_border
മലയാള സിനിമക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി 
cancel


തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി.​എ​സ്.​ടി) ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മ​ക്ക് ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ്​ ഐ​സ​ക് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ പ്ര​സി​ഡ​ൻ​റും എം.​പി​യു​മാ​യ ഇ​ന്ന​സ​​​െൻറ്, മു​കേ​ഷ് എം.​എ​ൽ.​എ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, ന​ട​നും തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​യു​മാ​യ ദി​ലീ​പ്, നി​ർ​മാ​താ​ക്ക​ളാ​യ സു​രേ​ഷ്കു​മാ​ർ, മ​ണി​യ​ൻ​പി​ള്ള രാ​ജു, ര​ജ​പു​ത്ര ര​ഞ്ജി​ത്ത്, സെ​വ​ൻ ആ​ർ​ട്സ്​ വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചൊ​വ്വാ​ഴ്ച മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. 

ജി.​എ​സ്.​ടി ന​ട​പ്പാ​ക്കു​മ്പോ​ൾ ച​ല​ച്ചി​ത്ര​മേ​ഖ​ല​ക്ക്​ 28 ശ​ത​മാ​നം അ​ധി​ക​നി​കു​തി ന​ൽ​കേ​ണ്ടി​വ​രും. ഇ​തി​നു​പു​റ​മേ​യാ​ണ് ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ൾ വി​നോ​ദ​നി​കു​തി ഈ​ടാ​ക്കു​ന്ന​ത്. ഇ​ത് സി​നി​മ വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് പ്ര​തി​നി​ധി​സം​ഘം മ​ന്ത്രി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് വി​നോ​ദ​നി​കു​തി ഒ​ഴി​വാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ച​ത്. 

പ​രാ​ജ​യ​പ്പെ​ടു​ന്ന സി​നി​മ​ക്ക് ഒ​ടു​ക്കി​യ ജി.​എ​സ്.​ടി അ​ടു​ത്ത സി​നി​മ​യു​ടെ നി​കു​തി​യി​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്നും ധ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. വി​നോ​ദ​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ഷ്​​ടം​വ​രു​മെ​ന്ന ആ​ശ​ങ്ക​വേ​ണ്ട. ഈ ​ന​ഷ്​​ടം സ​ർ​ക്കാ​ർ നി​ക​ത്തും. ഇ​ക്കാ​ര്യം അ​ഞ്ചാം ധ​ന​ക​മീ​ഷ​ന്​ വി​ടു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ര​ട്ട​നി​കു​തി ന​ൽ​കേ​ണ്ടി​വ​ന്നാ​ൽ സി​നി​മ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് പോ​കുമെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു ധ​ന​മ​ന്ത്രി ഒ​രു​നി​മി​ഷം​കൊ​ണ്ട് ത​ങ്ങ​ളു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​തെ​ന്നും മ​റ്റൊ​രു സം​സ്​​ഥാ​ന​ത്തി​നും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത​വ​രു​ത്താ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​ന്ന​സ​​​െൻറ് മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Isaac
News Summary - double tax for malayalam filim must exclude
Next Story