Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരട്ട ന്യൂനമർദം; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

text_fields
bookmark_border
ഇരട്ട ന്യൂനമർദം; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
cancel

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിനു പിന്നാലെ തെക്കുകിഴക്ക് ബംഗാൾ ഉൾക്കടലിലും പുതിയൊരു ന്യൂനമർദം രൂപംകൊള്ളുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് അന്തമാൻ കടലിന് സമീപത്തായി രൂപംകൊള്ളുന്ന ന്യൂനമർദം ബുധനാഴ്ചയോടെ അന്തമാൻ കടലിലും അതിനോട് ചേർന്നുള്ള പ്രദേശത്തുമായി കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത.

ഇരട്ട ന്യൂനമർദങ്ങളുടെ സാന്നിധ്യം മൂലം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി. മീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ അന്തമാൻ കടലിലും അതിനോട് ചേർന്നുള്ള കിഴക്ക് ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ന്യൂനമർദങ്ങളുടെ സാന്നിധ്യം മൂലം അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Double low pressure; alert given to fishermen
Next Story