Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നിജയത്തിൽ ലിജുവിന്...

കന്നിജയത്തിൽ ലിജുവിന് ഇരട്ടഭാഗ്യം

text_fields
bookmark_border
കന്നിജയത്തിൽ ലിജുവിന് ഇരട്ടഭാഗ്യം
cancel

ആ​ല​പ്പു​ഴ: തോ​ൽ​വി​യി​ൽ​നി​ന്ന്​ പാ​ഠം ഉ​ൾ​ക്കൊ​ണ്ട്​ ക​രു​ത്ത്​ തെ​ളി​യി​ച്ച എം. ​ലി​ജു​വി​ന്​ ക​ന്നി​വി​ജ​യ​ത്തി​ൽ​ത​ന്നെ മ​ന്ത്രി​പ​ദം. കെ.​പി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ന്‍റ​ട​ക്കം നി​ര​വ​ധി സം​ഘ​ട​ന ചു​മ​ത​ല​ക​ളു​മാ​യി സം​സ്ഥാ​ന​മൊ​ട്ടാ​കെ ഓ​ടി​ന​ട​ന്ന​തി​ന്​ പി​ന്നാ​ലെ വൈ​കി കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണി​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 2016ൽ ​കാ​യ​കു​ള​ത്തും 2011, 2021ൽ ​അ​മ്പ​ല​പ്പു​ഴ​യി​ലും മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു. ഇ​ത്ത​വ​ണ കാ​യം​കു​ള​ത്ത്​ സി​റ്റി​ങ്​ എം.​എ​ൽ.​എ യു. ​പ്ര​തി​ഭ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​​ ക​ന്നി​വി​ജ​യം നേ​ടി​യ​ത്. ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തി​രാ​യ സ​മ​രം, വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍, ഗു​രു-​ഗാ​ന്ധി സം​ഗ​മ​ത്തി​ന്റെ നൂ​റാം​വാ​ര്‍ഷി​കം എ​ന്നി​വ​യു​ടെ നേ​തൃ​ത്വം ലി​ജു​വി​ലെ സം​ഘാ​ട​ക​നെ അ​ട​യാ​ള​പ്പെ​ടു​ത്തി. വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​ല​പ്പു​ഴ മു​ത​ല്‍ പ​ത്ത​നം​തി​ട്ട വ​രെ ന​യി​ച്ച ജാ​ഥ​യും തീ​ര​ദേ​ശ​ജ​ന​ത​യു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രെ ന​യി​ച്ച ‘ക​ട​ലി​ര​മ്പം’ പ്ര​ക്ഷോ​ഭ​വും ജ​ന​മ​ന​സ്സു​ക​ളി​ൽ ഇ​പ്പോ​ഴു​മു​ണ്ട്.

സ്വ​ന്തം പ​ഠ​ന​ച്ചെ​ല​വു​ക​ള്‍ക്കാ​യി ട്യൂ​ഷ​നെ​ടു​ത്തും അ​ധ്വാ​നി​ച്ചു​മാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. ഫി​സി​ക്‌​സി​ല്‍ ബി​രു​ദ​വും നി​യ​മ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി അ​ഭി​ഭാ​ഷ​ക​നാ​യി. ഹ​രി​പ്പാ​ട് കാ​ർ​ത്തി​ക​പ​ള്ളി സെ​ന്‍റ്​ തോ​മ​സ് ഹൈ​സ്‌​കൂ​ളി​ലെ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​നാ​യി വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ തു​ട​ക്കം. ഹ​രി​പ്പാ​ട് ന​ങ്ങ്യ​ർ​കു​ള​ങ്ങ​ര ടി.​കെ.​എം.​എം കോ​ള​ജി​ലെ സ​ർ​വ​ക​ലാ​ശാ​ല കൗ​ൺ​സി​ല​റാ​യി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം, കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം, ഡി.​സി.​സി പ്ര​സി​ഡ​ന്റ്, കെ.​പി.​സി.​സി സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഹ​രി​പ്പാ​ട് ആ​നാ​രി​യി​ലെ മീ​ന​ത്തേ​തി​ല്‍ വീ​ട്ടി​ൽ പൊ​ലീ​സ് കോ​ണ്‍സ്​​റ്റ​ബി​ളാ​യി വി​ര​മി​ച്ച എം. ​മോ​ഹ​ന്‍ലാ​ലി​ന്റെ​യും ച​ന്ദ്രി​ക​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​മ്പി​ളി. മ​ക്ക​ൾ: ഗാ​ർ​ഗി പ്രി​യ​ദ​ർ​ശി​നി, ഗ​ഗ​ന പ്രി​യ​ദ​ർ​ശി​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election resultVD SatheesanKerala UDF Cabinet
News Summary - Double Fortune for Liju in His Maiden Victory
Next Story