ഇരട്ട സ്ഫോടനം: പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് എൻ.െഎ.എ
text_fieldsകൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.െഎ.എ കോടതിയെ സമീപിച്ചു. ഒരാഴ്ചക്കിടെ അറസ്റ്റിലായ കേസിലെ രണ്ടും എട്ടും പ്രതികളായ കണ്ണൂർ ചെറുപറമ്പ ഉരകള്ളിയിൽ വീട്ടിൽ മുഹമ്മദ് അസ്ഹർ, കണ്ണൂർ കൊയ്യം പെരുന്തലേരി പുതിയപുരയിൽ പി.പി. യൂസഫ് എന്നിവരെയാണ് ഏഴുദിവസത്തേക്ക് എൻ.െഎ.എ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
ഇവരുടെ ഒളിവുജീവിതം, കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ, ഒളിവിൽ പോകാൻ ആരെങ്കിലും സഹായിച്ചോ തുടങ്ങിയ വിവരങ്ങളിൽ അന്വേഷണം നടത്താനാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
12 വർഷത്തോളം ഒളിവിലായിരുന്ന ഇവർക്കെതിരെ ഇൻറർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് നാടുകടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
