മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വാതിൽപ്പടി സേവനമെത്തിക്കാൻ ബാങ്കുകൾക്ക് മടി
text_fieldsതൃശൂർ: മുതിർന്ന പൗരന്മാർക്കുള്ള സേവനം സംബന്ധിച്ച് രാജ്യെത്ത ബാങ്കുകൾക്ക് റിസർ വ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും നൽകിയ നിർദേശം ഒരു വർഷത്തിലധികമായിട്ടും കടലാ സിൽ. 70 കഴിഞ്ഞ, അവശതയുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബാങ്കിങ് സേവനം വാതിൽപ്പടിയിൽ എത്തിക്കണമെന്ന നിർദേശമാണ് ബാങ്കുകൾ അവഗണിച്ചത്. വിരമിക്കലും പുതിയ നിയമനം ഇല്ലാത്തതും സൃഷ്ടിക്കുന്ന കടുത്ത ജോലി ഭാരമാണ് ശാഖ തലത്തിൽ ഇൗ ഉത്തരവ് നടപ്പാക്കാനുള്ള തടസ്സമെങ്കിൽ നിർദേശം നടപ്പാക്കാനുള്ള ഒരു ശ്രമവും അതത് ബാങ്കുകളുടെ ഉന്നത കേന്ദ്രങ്ങളിൽനിന്നില്ല. ഫലത്തിൽ, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടുവാതിൽക്കൽ ലഭിക്കേണ്ട ബാങ്കിങ് സേവനം മരീചികയായി തുടരുന്നു.
ഇത്തരക്കാർക്ക് ശാഖകളിൽ പ്രത്യേക കൗണ്ടർ, പെൻഷൻകാർക്ക് അക്കൗണ്ടുള്ള ബാങ്കിെൻറ ഏത് ശാഖയിലും ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കൽ തുടങ്ങി നിരവധി നിർദേശങ്ങളാണ് റിസർവ് ബാങ്ക് നൽകിയത്. അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്ന പണം വീട്ടിൽ എത്തിക്കൽ, നിക്ഷേപത്തുക സ്വീകരിക്കൽ, ഡിമാൻറ് ഡ്രാഫ്റ്റ് എത്തിക്കൽ, കെ.വൈ.സി (നോ യുവർ കസ്റ്റമർ) രേഖകൾ വീട്ടിൽചെന്ന് ശേഖരിക്കൽ എന്നീ സേവനങ്ങൾ 2017 ഡിസംബർ 31നകം നടപ്പാക്കാനായിരുന്നു നിർദേശം. റിസർവ് ബാങ്കിെൻറ ചുവട് പിടിച്ച് കേന്ദ്ര ധനമന്ത്രാലയത്തിെൻറ ധനകാര്യ സേവന വിഭാഗവും ഉത്തരവിറക്കിയെങ്കിലും ഇതുവരെ ഒന്നും നടപ്പായില്ല.
ചില ബാങ്കുകൾ പ്രത്യേക കൗണ്ടർ തുറന്നെങ്കിലും തിരക്കുള്ള ദിവസങ്ങളിൽ അത് പ്രവർത്തിപ്പിക്കില്ല. ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാത്തതിെൻറ പേരിൽ പെൻഷൻ നിഷേധിച്ച സംഭവങ്ങൾ പോലുമുണ്ട്. പ്രധാന പ്രശ്നം ജീവനക്കാരുടെ കുറവാണ്. നിയമനം മരവിപ്പിച്ച പൊതുമേഖല ബാങ്കുകളിൽ ജീവനക്കാരുടെ കുറവ് രൂക്ഷമാണ്. സ്വകാര്യ ബാങ്കുകൾ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചിട്ടുമില്ല. അതേസമയം; ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് എന്നിവയിലേക്ക് ഇടപാടുകാരെ ആകർഷിക്കാൻ പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ വേണ്ടത്ര ഫീൽഡ് ജീവനക്കാരെ പല പേരിലും നിയമിക്കുന്നുണ്ട്. ഇതിൽ ലഭിക്കുന്ന കമീഷനിലും ഇൻസെൻറീവിലുമാണ് താൽപര്യമെന്ന ആക്ഷേപം ശക്തമാണ്. ഒരു സംഘടനയും ഇൗ വിഷയം ഏറ്റെടുത്തിട്ടില്ല. ഉത്തരവിറക്കിയ റിസർവ് ബാങ്ക് ധന മന്ത്രാലയവും ഇത് നടപ്പായോ എന്ന് പരിശോധിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
