Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘വ്യക്തി വിരോധം തീർക്കാൻ സമസ്തയുടെ വേദി ഉപയോഗിക്കരുത്’; കർശന നിർദേശവുമായി ജിഫ്രി തങ്ങൾ
text_fieldsbookmark_border
Listen to this Article
മലപ്പുറം: സമസ്ത സമ്മേളനം വ്യക്തി വിരോധം തീർക്കാനുള്ളതല്ലെന്ന് അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വ്യക്തിപരമായ ദേഷ്യങ്ങൾ തീർക്കാൻ സമസ്തയുടെ വേദി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദന്മാരെ ബഹുമാനിക്കുന്ന പാരമ്പര്യമാണ് സമസ്തക്കുള്ളത്. സമ്മേളനത്തിലേക്ക് ആരുവന്നാലും സ്വീകരിക്കണം. ആരെയും നിന്ദിക്കുന്ന വാക്കുകൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുത്.
വ്യക്തിപരമായ ദേഷ്യങ്ങൾ ഉണ്ടെങ്കിൽ അത് വീടുകളിൽ ഉപയോഗപ്പെടുത്തണം. എല്ലാവരോടും ഒരേ സ്വരത്തിൽ സംസാരിക്കുകയും ഒരേ രീതിയിലും പെരുമാറുകയും ചെയ്യുക. പട്ടികയിൽപ്പെടാത്തവർ വരുമ്പോൾ എല്ലാ സൗകര്യവും ചെയ്ത് കൊടുക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

