തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ട -കെ.മുരളീധരൻ
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്ന് കെ.മുരീധരൻ. ഇപ്പോൾ ജയിലിൽ കിടക്കുന്ന നാലഞ്ച് പേരും തന്ത്രിയും ചേർന്നാൽ എല്ലാമായി, കേസ് കഴിഞ്ഞു എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.
'സ്വന്തം പാർട്ടിക്കാർ സ്വർണം കടത്തിയത്, സിപിഎമ്മും അതിന്റെ തലപ്പത്തുള്ളവരും മന്ത്രിയും അടക്കം അറിഞ്ഞില്ല എന്നുപറഞ്ഞാ അതങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിൽ നടന്ന തിരിമറികൾ അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവരൊക്കെ മന്ത്രിമാരായി ഇരിക്കുന്നത്. സ്വന്തം വകുപ്പിന്റെ കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക, പ്രത്യേകിച്ച് മാർക്‌സിസ്റ്റ് പാർട്ടി പോലെ ഒരു സംവിധാനത്തിലെന്നും അദ്ദേഹം ചോദിച്ചു.
കേസിൽ തന്ത്രി എങ്ങനെ ഉൾപ്പെട്ടുവെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവു. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ കോടതിയിൽ പറയേണ്ടതാണ്. എന്നാൽ, ദേവസ്വം ബോർഡ് ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ ഇത്രയും വലിയൊരു കൊള്ള നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

