Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുറിച്ച മുടി കളയണ്ട;...

മുറിച്ച മുടി കളയണ്ട; വളമാണ്​

text_fields
bookmark_border
Hair-Cutting.
cancel

തൃ​ശൂ​ർ: മു​റി​ച്ച മു​ടി ഇ​നി ക​ള​യാ​ൻ പ്ര​യാ​സ​പ്പെ​ടേ​ണ്ട. മു​ടി വ​ള​മാ​ക്കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം വി​ക​സി​പ്പി​ച്ചു. മു​റി​ച്ച മു​ടി കു​മി​ഞ്ഞു കൂ​ടു​ന്ന​ത്​ പ്ര​ശ്‌​ന​മാ​ണെ​ന്ന് കാ​ണി​ച്ച്​ കേ​ര​ള സ്​​റ്റേ​റ്റ്​ ബാ​ര്‍ബേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ​ര്‍വ​ക​ലാ​ശാ​ല​യെ സ​മീ​പി​ച്ചി​രു​ന്നു. ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് പ​ല സാ​ങ്കേ​തി​ക വി​ദ്യ​ക​ളും വി​ക​സി​പ്പി​ച്ച സ​ര്‍വ​ക​ലാ​ശാ​ല​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​വു​മോ എ​ന്നാ​യി​രു​ന്നു അ​സോ​സി​യേ​ഷ​​െൻറ അ​ന്വേ​ഷ​ണം.

വൈ​സ് ചാ​ന്‍സ​ല​ർ ഡോ. ​പി. രാ​​ജേ​ന്ദ്ര​​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം വെ​ള്ളാ​നി​ക്ക​ര ഹോ​ര്‍ട്ടി​ക്ക​ള്‍ച്ച​ര്‍ കോ​ള​ജി​ലെ മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗ​മാ​ണ്​ ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. മു​ടി ദ്ര​വ രൂ​പ​ത്തി​ലു​ള്ള സ​സ്യ പോ​ഷ​ക​മാ​യാ​ണ്​ മാ​റ്റി​യ​ത്. മു​ടി​നാ​രു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷം താ​പ-​രാ​സ പ്ര​ക്രി​യ​ക​ളി​ലൂ​ടെ ഉ​ണ്ടാ​ക്കി​യ ലാ​യ​നി നേ​ര്‍പ്പി​ച്ച് ത​ളി​ക്കു​ന്ന​തി​ലൂ​ടെ ചെ​ടി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ വ​ള​ര്‍ച്ച​യും ആ​രോ​ഗ്യ​വും ഉ​ണ്ടാ​ക്കാ​നാ​യ​താ​യി പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​ഡി. ഗി​രി​ജ അ​വ​കാ​ശ​പ്പെ​ട്ടു.

വെ​ള്ളാ​നി​ക്ക​ര​യി​ലെ വെ​ണ്ട​ത്തോ​ട്ട​ത്തി​ല്‍ ഇ​ത്​ പ​രീ​ക്ഷി​ച്ചു. സാ​ധാ​ര​ണ വ​ളം പ്ര​യോ​ഗി​ച്ച ചെ​ടി​ക​ളെ​ക്കാ​ള്‍ ആ​രോ​ഗ്യ​വും വ​ള​ര്‍ച്ച​യും മു​ടി​യി​ല്‍ നി​ന്നു​ണ്ടാ​ക്കി​യ ദ്രാ​വ​കം മാ​ത്രം ത​ളി​ച്ച ചെ​ടി​ക​ളി​ല്‍ ക​ണ്ടു. ലോ​ക​ത്താ​കെ മാ​ലി​ന്യ പ്ര​ശ്‌​ന​മാ​യി ത​ല​വേ​ദ​ന സൃ​ഷ്​​ടി​ക്കു​ന്ന മു​ടി നാ​രു​ക​ള്‍ക്ക് ഉ​ൽ​പാ​ദ​ന​പ​ര​മാ​യ ഉ​പ​യോ​ഗം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡോ. ​രാ​​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfertilizermalayalam newsHair Cutting
News Summary - Dont Throw way the Cutting Hair - Scince
Next Story