Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാത്തിനും...

എല്ലാത്തിനും മുകളിലാണെന്ന്​ ധരിക്കരുത്​; ഹൈകോടതിക്കെതിരെ​ സ്​പീക്കർ

text_fields
bookmark_border
psreeramakrishnan
cancel

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രയെ വിമർശിച്ച ഹൈകോടതിക്കെതിരെ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ചുള്ള കോടതി പരാമർശം അനുചിതമാണ്​. വായിൽതോന്നിയത്​ കോതക്ക്​ പാ​ട്ടെന്ന രീതിയിലാണ് ഹൈകോടതിയുടെ ചിലവിൽ ചില​ ജഡ്​ജിമാരുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ്​ ദി പ്രസിൽ സംസാരിക്കവെയാണ്​​ പി. ശ്രീരാമകൃഷ്​ണൻ ഹൈകോടതിക്കെതിരെ നിശിത വിമർശനമുന്നയിച്ചത്​.

ഇത്​ ജനാധിപത്യത്തോടുള്ള ബഹുമാനമില്ലായ്​മയാണ്​. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ്​ ജനാധിപത്യത്തിൻെറ നേതൃത്വം. അതിന്​ മുകളിലല്ല കോടതികൾ ഇരിക്കേണ്ടത്​. നിയമനിർമാണ സഭയും കാര്യനിർവഹണ വിഭാഗവും നീതിന്യായ വിഭാഗവും പരസ്​പര ബഹുമാന​ത്തോടെ പെരുമാറണമെന്നും ശ്രീരാമകൃഷ്​ണൻ പറഞ്ഞു.

മന്ത്രിമാരുടെ വിദേശയാത്ര പ്രവാസികളായ കേരളീയർക്ക്​ വേണ്ടിയാണ്​. അതിൽ സർക്കാറിന്​ നഷ്​ടമില്ല. കോടതിയാണ്​ എല്ലാത്തിനും മുകളിലെന്ന്​ ധരിക്കരുതെന്നും ശ്രീരാമകൃഷ്​ണൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsp sreeramakrishnanmalayalam news
News Summary - dont think that court are top of everything said p sreeramakrishnan -kerala news
Next Story