Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കരുത് -കാന്തപുരം

text_fields
bookmark_border
വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കരുത് -കാന്തപുരം
cancel

കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വര, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവർക്കിടയിൽ വിവേചനവും അനീതിയുമാണ് ഈ ബില്ല് സൃഷ്ടിക്കുക. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് ബില്ല്. ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ അപകടപ്പെടുത്താനും വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഇതിന് പിന്നിൽ.

വിവിധ മതങ്ങളോടും അവരുടെ ആചാരങ്ങളോടുമുള്ള പരസ്പര ബഹുമാനമാണ് രാജ്യാന്തര തലത്തിൽ നമ്മുടെ രാഷ്ട്രത്തിൻ്റെ എക്കാലത്തെയും മികവ്. ഇന്ത്യയിലെ ഈ ഐക്യവും പരസ്പര സ്നേഹവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി വോട്ടു ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കേരളത്തിലെ ഹിന്ദു-മുസ്ലിം-ക്രൈസ്തവ സമൂഹങ്ങൾക്കിടയിലുള്ള പരസ്പരവിശ്വാസവും ഐക്യവും തകർക്കുന്ന നിലയിൽ ചില ക്രൈസ്തവ നേതാക്കളിൽനിന്നുണ്ടാകുന്ന പ്രതികരണം വേദനിപ്പിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Don't support the Waqf Amendment Bill - Kanthapuram
Next Story