കലോത്സവങ്ങളെ ആഡംബരത്തിന്‍റെ വേദിയാക്കരുത്- ഹൈകോടതി
text_fieldsകൊച്ചി: കലോത്സവങ്ങളെ ആഡംബരത്തിന്‍റെയും അനാരോഗ്യകരമായ കിടമത്സരത്തിന്‍റെയും വേദിയാക്കി മാറ്റരുതെന്നും കഴിവുണ്ടായിട്ടും ചെലവ് താങ്ങാനാവാത്തതിനാൽ മത്സരത്തിന് വരാൻ പറ്റാത്ത കുട്ടികൾ സമൂഹത്തിന്‍റെ താഴേത്തട്ടിലുണ്ടെന്ന് ഓർക്കണമെന്നും ഹൈകോടതി. മത്സരങ്ങളിൽ വിജയിക്കുക എന്നതിനേക്കാൾ പ്രധാനം അതിൽ പങ്കെടുക്കുക എന്നതാണ്. വിജയിച്ചാൽ എല്ലാമായി എന്നു കരുതേണ്ടതില്ല. പരാജയത്തെ നേരിടാനും കുട്ടികൾ പ്രാപ്തരാകണം. മത്സരങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ അനാവശ്യ ആശങ്ക കുട്ടികളെ വിഷാദത്തിലേക്ക് തള്ളി വിടാമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ മുന്നറിയിപ്പു നൽകി.
ജില്ലതല സ്കൂൾ കലോത്സവത്തിലെ വിധി നിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹരജികൾ തള്ളിയാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. വിജയിച്ചവരേക്കാൾ ഒട്ടും കഴിവു കുറഞ്ഞവരല്ല ഹരജിക്കാർ എന്നും പ്രകടനം വിലയിരുത്താനും വിധി നിർണയം പുനഃപരിശോധിക്കാനും കോടതികൾക്ക് കഴിയില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

