മുസ്ലിം ന്യൂനപക്ഷത്തെ പിണക്കുന്ന പ്രസ്താവനകൾ അരുത്: ചുവടുമാറ്റാനൊരുങ്ങി സി.പി.എം
text_fieldsകണ്ണൂര്‍: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷത്തെ ചേർത്ത് നിർത്താൻ അടവുകളുമായി സി.പി.എം. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം ന്യൂനപക്ഷത്തെ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് സി.പി.എം തീരുമാനമെടുത്തിട്ടുള്ളത്.
മുസ്‌ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. മുതിര്‍ന്ന നേതാവും പാര്‍ട്ടി വൃത്തങ്ങളിൽ സ്വീകാര്യനുമായ എ.കെ ബാലന്‍ നടത്തിയ പ്രസ്താവന ഒന്നടങ്കം പാര്‍ട്ടി തള്ളിയതും ഇതിന്‍റെ അടിസ്ഥാനത്തിലാണ്. മുസ്ലിം ന്യൂനപക്ഷത്തെ പിണക്കുന്ന പ്രസ്താവനകൾ ഉണ്ടാകരുതെന്നാണ് തീരുമാനം.
രണ്ടാമതും അധികാരത്തിലെത്തിയ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങളുടെ വോട്ട് എൽ.ഡി.എഫിന് ലഭിച്ചിരുന്നു. എന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിനാണ് ലഭിച്ചത്. 2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിംങ്ങളുടെ വോട്ട് ലഭിക്കാത്തതാണ് വലിയ തിരിച്ചടിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് നിയമസഭ തെരഞ്ഞെടുപ്പിൽ നിലപാട് മാറ്റത്തിന് സി.പി.എം നിർബന്ധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

