മദ്യവില ഇടക്കിടെ കൂട്ടരുത് -വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: മദ്യവില ഇടക്കിടെ കൂട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയില് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച അടിയന്തര പ്രമേയ ചര്ച്ചയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിന്റെ വില കൂട്ടിയാല് ഉപഭോഗം കുറയുമെന്നത് തെറ്റായ ധാരണയാണ്. വില കൂടിയതിന്റെ വിഷമത്തില് നാലാമതൊരു പെഗ് കൂടി കഴിക്കും. ഇതോടെ വീട്ടില് കൊടുക്കുന്ന പൈസ കുറയും. അല്ലാതെ കുടിക്കുന്നതിന്റെ പൈസ കുറയില്ല. ഇതിന്റെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. എങ്കിലും വില വല്ലാതെ കുറക്കേണ്ട ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

