ഇന്ധനവില ഇനിയും കൂട്ടരുത്; പഴികേട്ട് ഞങ്ങൾ മടുത്തു -പമ്പ് ജീവനക്കാർ പറയുന്നു
text_fieldsആലപ്പുഴ ഇന്ദിര ജങ്ഷനിലെ ഇന്ത്യൻ ഓയിൽ പമ്പിലെ തൊഴിലാളികളായ അനുപമ, ശോഭ, സ്മിത, സവിത, സജിത
നട്ടുച്ചക്ക് തീപൊളുന്ന വെയിലിെൻറ ചൂടേറ്റ് ചോറുണ്ണുന്ന തിരക്കിലായിരുന്നു ആലപ്പുഴ ഇന്ദിര ജങ്ഷനിലെ ചന്ദ്ര ഫ്യൂവൽസ് പെേട്രാൾ പമ്പിലെ വനിത ജീവനക്കാർ. ഇതിനിടെയാണ് തെരഞ്ഞെടുപ്പിൽ എന്താണ് പ്രധാനപ്രശ്നമെന്ന് ചോദിച്ചത്.
ജീവനക്കാരി സവിതയുടെ മറുപടിയാണ് ആദ്യമെത്തിയത്. ഇന്ധനവില ഇനിയും കൂട്ടരുത്. പെേട്രാളും ഡീസലും അടിക്കാനെത്തുന്ന ഓട്ടോക്കാർ അടക്കമുള്ള സാധാരണക്കാരുടെ സങ്കടങ്ങൾ കേട്ട് മടുത്തു. കേന്ദ്രസർക്കാർ പെട്രോൾവില കൂട്ടിയാൽ പഴികേൾക്കേണ്ടിവരുന്നത് ഞങ്ങളാണ്.
ഇന്ധനം നിറക്കാനെത്തുന്ന ചിലർ വിലചോദിച്ച് കയർത്ത് സംസാരിക്കാറുണ്ട്. ഇതൊക്കെ കേൾക്കാനും സഹിക്കാനും ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്. ഇത്രയും പറഞ്ഞുനിർത്തിയേപ്പാൾ ഒപ്പമുണ്ടായിരുന്ന സ്മിത വിഷയത്തിൽ ഇടപെട്ടു. ഇന്ധനവില മാത്രമല്ല, ശബരിമലയിലെ വിശ്വാസവും പ്രധാനമാണ്. വോട്ടുചെയ്യുന്നത് വിശ്വാസികൾക്ക് ഒപ്പംനിൽക്കുന്നവർക്കായിരിക്കും.
അങ്ങനെ വിശ്വാസംമാത്രം നോക്കിയാൽ നാട് വികസിക്കുമോയെന്ന ചോദിച്ചാണ് ശോഭചേച്ചിയുടെ ഇടപെടൽ. ജനങ്ങൾക്കൊപ്പംനിന്ന ഇടത് സർക്കാറിെൻറ വികസനമാണ് ഇക്കുറി തെരഞ്ഞെടുപ്പിൽ ചർച്ച.
പാലങ്ങളും റോഡുകളും സ്കൂൾ കെട്ടിടവും എല്ലാം വികസനത്തിെൻറ നേർക്കാഴ്ചയാണ്. ഇത് തുടരാൻ തുടർഭരണം ആവശ്യമാണ്- അവർ കൂട്ടിച്ചേർത്തു.
കേട്ടുനിന്ന സജിതയും അനുപമയും വിശ്വാസവും വികസനവും എല്ലാം നാടിെൻറ നന്മക്കായി വിനിയോഗിക്കണമെന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ ഇന്ധനം നിറക്കാൻ ആളുകളെത്തി. കൈകഴുകി അവർ ജോലിത്തിരക്കിലേക്ക് വഴിമാറി.