Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്തപുരി ഹിന്ദുമാഹാസമ്മേളനത്തിന് അനുമതി നൽകരുത് -ഫ്രറ്റേണിറ്റി

text_fields
bookmark_border
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി
അനന്തപുരി ഹിന്ദുമാഹാസമ്മേളനത്തിന് അനുമതി നൽകരുത് -ഫ്രറ്റേണിറ്റി
cancel

തിരുവനന്തപുരം: 2023 ഏപ്രിൽ 21 മുതൽ 25 വരെ പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കാനിരിക്കുന്ന ഹിന്ദു ധർമ പരിഷത്തിന്റെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് അനുമതി നൽകരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ഇതുസംബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

സമ്മേളനം മതസ്പർധ രൂപപ്പെടുത്തുമെന്നും പരാതിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെക്കുന്ന മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണത്തിന് കാരണമാകുമെന്നതിനാലും അതിലൂടെ നാട്ടിലെ ക്രമസമാധാനം ഇല്ലാതാകാനും സാധ്യതയു​െണ്ടന്നും പരാതിയിലുണ്ട്.

കഴിഞ്ഞ വർഷം തിരുവനന്തപുരം പ്രിയദർശിനി ക്യാമ്പസിൽ സംഘടിപ്പിച്ച ഹിന്ദു മഹാ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജ് അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റിനു വേണ്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ അഡ്വ. അലി സവാദാണ് പരാതി നൽകിയത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Don't give permission to Anantapuri Hindu Mahasammelan -fraternity
Next Story