‘തെറ്റിദ്ധരിപ്പിക്കരുത്’; സെൻകുമാറിനോട് മന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ്-19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ തെറ ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾക്ക് മുതിരരുതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചൂടു ള്ള പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കില്ലെന്ന ടി.പി. സെൻകുമാറിെൻറ പരാമര്ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചൂട് പ്രദേശങ്ങളിൽ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് ഒരു സ്ഥിരീകരണവും നിലവിലില്ല. ശൈത്യമേഖലയിലും ഉഷ്ണമേഖലയിലുമെല്ലാം രോഗം റിേപ്പാർട്ട് ചെയ്തിട്ടുണ്ട്.
ടി.പി. സെൻകുമാര് ആരോഗ്യവിദഗ്ധനല്ല. എം.ബി.ബി.എസ് ബിരുദമുള്ള ഡോക്ടറുമല്ല. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കും.
അല്ലാതെ ആധികാരികതയില്ലാത്ത പ്രസ്താവനകൾ നടത്തുകയോ അര്ധസത്യങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അവർ പറഞ്ഞു. കേരളത്തിലെ ചൂടിൽ കോവിഡ്-19 നിലനിൽക്കില്ലെന്നായിരുന്നു സെൻകുമാറിെൻറ വാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
