Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുകേഷ് ചലച്ചിത്ര താരം...

മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഇടതുപക്ഷ എം.എല്‍.എ കൂടിയാണെന്ന് മറക്കരുത്- എ.ഐ.എസ്.എഫ്

text_fields
bookmark_border
Mukesh
cancel

തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എം.എൽ.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു. മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് മുകേഷ് എന്നും അത് മറക്കരുതെന്നും ജെ. അരുണ്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

മുകേഷിനെതിരെ പരാതിയുമായി എം.എസ്.എഫ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ എം.എല്‍.എ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ബാലാവകാശ കമീഷനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മുകേഷിനെതിരെ ശക്തമായ നടപടി വേണമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ആവശ്യപ്പെട്ടു.

എം.എല്‍.എയോട് സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്‌തെന്നും പരാതിക്കാരന്‍ പറഞ്ഞു.

പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ടാ​ണ് എം.​എ​ൽ.​എ ക​യ​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. 'ഹ​ലോ സ​ർ, ഞാ​ൻ പാ​ല​ക്കാ​ട്ടു​നി​ന്നാ​ണെ'​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി വി​ളി​ച്ച​ത്. 'ആ​റു പ്രാ​വ​ശ്യ​മൊ​ക്കെ വി​ളി​ക്കു​ക​യെ​ന്നു​പ​റ​ഞ്ഞാ​ൽ, മീ​റ്റി​ങ്ങി​ൽ ഇ​രി​ക്കു​ക​യ​ല്ലേ എ​ന്ന്​ പ്ര​തി​ക​രി​ച്ചാ​ണ് മു​കേ​ഷ് തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട് എം.​എ​ൽ.​എ എ​ന്ന​യാ​ൾ ജീ​വ​നോ​ടെ​യി​ല്ലേ, എ​ന്ത് അ​ത്യാ​വ​ശ്യ​കാ​ര്യ​മാ​യാ​ലും അ​വി​ടെ പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ. എ​ന്തി​നാ​ണ് ത​ന്നെ വി​ളി​ച്ച​ത്​ -മു​കേ​ഷ് ചോ​ദി​ക്കു​ന്നു.

സാ​റിന്‍റെ ന​മ്പ​ർ കൂ​ട്ടു​കാ​ര​ൻ ത​ന്ന​താ​ണെ​ന്നു​ പ​റ​ഞ്ഞ​പ്പോ​ൾ അ​വന്‍റെ ചെ​വി​ക്കു​റ്റി നോ​ക്കി​യ​ടി​ക്ക​ണം. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​മാ​ണ് വീ​ടെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​പ്പോ​ൾ അ​വി​ട​ത്തെ എം.​എ​ൽ.​എ​യെ ക​ണ്ടു​പി​ടി​ക്ക്, മേ​ലാ​ൽ ത​ന്നെ വി​ളി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞാ​ണ് മു​കേ​ഷ് ഫോ​ൺ ക​ട്ട് ചെ​യ്ത​ത്.

അതേസമയം, ഓ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ത​നി​ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഫോ​ൺ​വി​ളി​ക്കു ​പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​കേ​ഷ് രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​ൻ ആ​സൂ​ത്രി​ത​മാ​യ ഇ​ത്ത​രം വി​ളി​ക​ൾ വ​രു​ന്നു​ണ്ട്. എ​ന്നെ വി​ളി​ച്ച​യാ​ൾ നി​ഷ്ക​ള​ങ്ക​നാ​ണെ​ങ്കി​ൽ എ​ന്തി​ന് റെ​ക്കോ‌​ഡ് ചെ​യ്തു.

സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചൂ​ര​ൽ ​വെ​ച്ച് അ​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ര​ക്ഷാ​ക​ർ​ത്താ​വിന്‍റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ്. ഫോ​ൺ സം​ഭാ​ഷ​ണം പ്ര​ച​രി​പ്പി​ച്ച​തി​നു​ പി​ന്നി​ലു​ള്ള​വ​രെ പു​റ​ത്തു​ കൊ​ണ്ടു​വ​രാ​ൻ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കു​മെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AISFActor Mukesh
News Summary - Don't forget that Mukesh is not only a film star but also a Left MLA - AISF
Next Story