തൃശൂർ പൂരം അന്വേഷണം കൊള്ളാം, ഇനിയും നീളരുത് -വി.എസ്. സുനിൽകുമാർ
text_fieldsതൃശൂർ: ഏപ്രിലിൽ നടന്ന തൃശൂർ പൂരം അലങ്കോലപ്പെടാനിടയായ സാഹചര്യം വ്യത്യസ്ത തലങ്ങളിൽ ഡി.ജി.പിയും രണ്ട് എ.ഡി.ജി.പിമാരും അന്വേഷിക്കുമെന്ന തീരുമാനം സ്വാഗതാർഹമാണെങ്കിലും അതിന്‍റെ പേരിൽ ഇനിയും വിവാദം നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്ന് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽ കുമാർ.
അന്വേഷണ റിപ്പോർട്ടിന് ഏറ്റവും ചുരുങ്ങിയ കാലപരിധി നിശ്ചയിക്കണം. ‘ഒച്ചിഴയുന്നതുപോലെയല്ല, കുതിരവേഗത്തിൽ വേണം അന്വേഷണം’ -അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും താനടക്കമുള്ളവർ ആവർത്തിച്ച് പറയുന്നതാണ്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽതന്നെ അതിന്‍റെ സ്ഥിരീകരണങ്ങളുണ്ട്. അതോടൊപ്പം അന്വേഷിച്ച എ.ഡി.ജി.പിക്കുതന്നെ വീഴ്ച പറ്റിയിട്ടുണ്ടോ എന്നന്വേഷിക്കാൻ ഡി.ജി.പിയെ ചുമതലപ്പെടുത്തിയതോടെ സാഹചര്യം കുറെക്കൂടി ഗൗരവതരമായെന്നും സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

