Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിലെ മാലിന്യം...

വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ തള്ളരുതെന്ന് ജീവനക്കാരോട് സര്‍ക്കാര്‍: ‘മാലിന്യക്കുട്ടകൾ സി.സി.ടി.വി പരിധിയിൽ ആക്കും’

text_fields
bookmark_border
വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ തള്ളരുതെന്ന് ജീവനക്കാരോട് സര്‍ക്കാര്‍: ‘മാലിന്യക്കുട്ടകൾ സി.സി.ടി.വി പരിധിയിൽ ആക്കും’
cancel

തിരുവനന്തപുരം: വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുതെന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാരോട് സംസ്ഥാന സര്‍ക്കാര്‍. വീട്ടിൽനിന്നുള്ള പച്ചക്കറി മാലിന്യമടക്കം സെക്രട്ടറിയേറ്റിലെ മാലിന്യക്കുട്ടകളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്ലി​ന്റെ മുന്നറിയിപ്പ്. വേണ്ടിവന്നാൽ മാലിന്യക്കുട്ടകൾ സി.സി.ടി.വി പരിധിയിൽ ആക്കുമെന്നും ഉത്തരവിൽ പറഞ്ഞു.

നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. കൂടാതെ, സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും ഉത്തരവിൽ പറയുന്നു. അനക്സ് 1, അനക്സ് 2 ശുചീകരണത്തിന്റെ ഭാഗമായാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secretariatwaste
News Summary - Dont dump household waste in secretariat -warning to employees
Next Story