Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വരമ്പത്തുകൂടി...

‘വരമ്പത്തുകൂടി ഒരിക്കൽപോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുത്’; പിണറായിക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ

text_fields
bookmark_border
‘വരമ്പത്തുകൂടി ഒരിക്കൽപോലും നടക്കാതെ വെല്ലുവിളിക്കാൻ വരരുത്’; പിണറായിക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ
cancel

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്​ ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി വ​ര​മ്പ​ത്തു​കൂ​ടി ഒ​രി​ക്ക​ൽ​പോ​ലും ന​ട​ക്കാ​തെ വെ​ല്ലു​വി​ളി​ക്കാ​ൻ വ​ര​രു​തെ​ന്ന ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ലെ യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മു​ൻ സി.​പി.​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ. സി.​പി.​എം കു​ട്ട​നാ​ട്​ താ​ലൂ​ക്ക്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച ത​ന്നോ​ട്​ കു​ട്ട​നാ​ട്​ ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി വ​ര​മ്പ​ത്തു​കൂ​ടി ഒ​രി​ക്ക​ൽ​പോ​ലും ന​ട​ക്കാ​തെ വെ​ല്ലു​വി​ളി​ക്കാ​ൻ വ​ര​രു​ത​ത്. ച​ളി​യി​ൽ ച​വി​ട്ടി​താ​ഴ്ത്തു​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ആ​ല​പ്പു​ഴ ഇ​രു​ത​ല​മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​ട്ടി​യ​ല്ലെ​ന്നും പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​​ളു​ടേ​താ​ണെ​ന്നും​ സു​ധാ​ക​ര​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നാ​ണ്​ സി.​പി.​എ​മ്മി​നെ ഭ​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി തി​രു​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​വ​സാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ന​ന്നാ​യി​ട്ട്​ വാ​യി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന എം.​എ. ബേ​ബി ന​ല്ല​വ​നാ​ണ്. പ​റ​ഞ്ഞി​ട്ട്​ എ​ന്തു​കാ​ര്യം?. കേ​ര​ള​ത്തി​ൽ എ​ന്ത്​ പ്ര​ത്യ​ശാ​സ്ത്രം, എ​ന്ത്​ ആ​ദ​ർ​ശം, വ​ൻ​കി​ട​ക്കാ​രു​ടെ​യും സ​മ്പ​ന്ന​മാ​രു​ടെ​യും കൂ​ടെ​യാ​ണ്​ പാ​ർ​ട്ടി. ഇ​ത്​ പ​റ​യു​ന്ന​ത്​ ന​ശി​പ്പി​ക്കാ​ൻ വേ​ണ്ടി​യ​ല്ല, സ്വ​യം​വി​മ​ർ​ശ​ന​ത്തി​നാ​ണ്. സെ​ക്കു​ല​ർ പാ​ർ​ട്ടി​ക​ളാ​യ ക​മ്യൂ​ണി​സ്റ്റും കോ​ൺ​ഗ്ര​സും കേ​ര​ള​ത്തി​ൽ വേ​ണം.

സ​ജി​ചെ​റി​യാ​ൻ ജ​യി​ക്കു​ന്ന​ത്​ ആ​ർ.​എ​സ്.​എ​സ് വോ​ട്ടി​ൽ

ചെ​ങ്ങ​ന്നൂ​രി​ൽ സി.​പി.​എം-​ബി.​ജെ.​പി ഡീ​ലാ​ണെ​ന്നും​ മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. അ​റ​വു​കാ​ട്​ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​ങ്ങ​ന്നൂ​രി​ൽ സ​ജി​ചെ​റി​യാ​ൻ വി​ജ​യി​ക്കു​ന്ന​ത്​ ആ​ർ.​എ​സ്.​എ​സി​ന്‍റെ​യും ബി.​ജെ.​പി​യു​ടെ​യും വോ​ട്ടു​കൊ​ണ്ടാ​ണ്. പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ത്യു​പ​കാ​രം ന​ൽ​കി​യ​തി​നാ​ലാ​ണി​ത്. ചെ​ങ്ങ​ന്നൂ​രി​ൽ നി​ര​ന്ത​രം പ്ര​ക​ട​മാ​യ ബി.​ജെ.​പി കൂ​ട്ടു​കെ​ട്ടി​നെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​യാ​റു​ണ്ടോ​?. ചെ​ങ്ങ​ന്നൂ​രി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ത്ഥി​യെ നി​ശ്ച​യി​ച്ച​ത് പോ​ലും സ​ജി ചെ​റി​യാ​നാ​ണ്. ക്രി​മി​ന​ൽ രാ​ഷ്​​ട്രീ​യ​ത്തി​ന്‍റെ ത​ല​വ​നാ​ണ്​ സ​ജി ചെ​റി​യാ​ൻ. പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​റി​ൽ വെ​ടി​യേ​റ്റ്​​ അ​സ്ഥി​വാ​ര​മു​ണ്ടാ​ക്കി​യ പാ​ർ​ട്ടി​യാ​ണ്​. സ​ജി​ചെ​റി​യാ​നും എ​ച്ച്. സ​ലാ​മും ആ ​അ​സ്ഥി​വാ​രം തോ​ണ്ടി വാ​ഴ​പ്പി​ണ്ടി കു​ഴി​ച്ചി​ട്ടു​വെ​ന്നും അ​​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMG SudhakarnLDFPinarayi VijayanSaji Cherian
News Summary - 'Don’t Challenge Me Without Walking the Field': G. Sudhakaran Lashes Out at Pinarayi Vijayan
Next Story