കോളജുകളിൽ കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകരുത്– ഹൈകോടതി
text_fieldsകൊച്ചി: കോളജുകളിൽ കൊടിമരങ്ങൾ സ്ഥാപിക്കാൻ വിദ്യാർഥികൾക്ക് എങ്ങനെയാണ് അനുമതി ലഭിക്കുന്നതെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ സർക്കാർ പുതിയ നയമുണ്ടാക്കുന്നതുവരെ ഒരിടത്തും കൊടിമരങ്ങൾ സ്ഥാപിക്കാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
പന്തളം മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജിന്റെ കവാടത്തിൽ രാഷ്ട്രീയ പാർട്ടികൾ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണംതേടി കോളജ് അധികൃതർ നൽകിയ ഹരജിയിലാണ് നിർദേശം. കോളജ് കവാടത്തിലെ കൊടിമരങ്ങൾ ബന്ധപ്പെട്ടവർ നീക്കിയതായി ഹരജിക്കാരുടെ അഭിഭാഷകൻ അറിയിച്ചു.
എന്നാൽ, സർക്കാർ ഓഫിസുകളുടെ പരിസരങ്ങളിലടക്കം വിവിധ യൂനിയനുകൾ സ്ഥാപിച്ച കൊടിമരങ്ങളും ബാനറുകളും പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. തുടർന്നാണ് കോളജുകളിലും മറ്റും കൊടിമരം സ്ഥാപിക്കാൻ എങ്ങനെയാണ് അനുമതി നൽകുന്നതെന്ന് ആരാഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

