Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൊമനിക് മാർട്ടിൻ ജോലി ചെയ്തത് ദുബൈയിൽ; രണ്ട് മാസം മുമ്പ് ലീവെടുത്തത് ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ്
text_fieldsbookmark_border
ദുബൈ: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമനിക് മാർട്ടിൻ ദുബൈയിലെ ജോലിസ്ഥലത്ത് നിന്ന് പോയത് രണ്ട് മാസം മുമ്പ്. ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ് അടിയന്തിര ലീവ് എടുത്തതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. രണ്ടു മാസം മുൻപാണ് ഡൊമിനിക് മാർട്ടിൻ ദുബൈയിൽ നിന്ന് നാട്ടിലേക്ക് പോയത്. നാട്ടിൽ എത്തിയ ശേഷം ലീവ് അവധി നീട്ടി വാങ്ങി. ഒക്ടോടബർ 30ന് തിരികെയെത്തുമൊന്നാണ് കമ്പനിയെ അറിയിച്ചിരുന്നത്. മാർട്ടിൻ സ്ഫോടനം നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാവരോടും വളരെ സൗഹാർദപരമായാണ് ഇദ്ദേഹം പെരുമാറിയതെന്നും സഹപ്രവർത്തകർ പറയുന്നു. ദുബൈ സിലിക്കൺ ഒയാസിസിലെ സ്വകാര്യ സ്ഥാപനത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി ഡൊമിനിക് മാർട്ടിൻ ജോലി ചെയ്തിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

