Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാർഹിക പീഡനം...

ഗാർഹിക പീഡനം പെരുകുന്നു; നാല് മാസം, 1033 കേസുകൾ

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

പാലക്കാട്: ഭർത്താവിനാലും ഭർതൃബന്ധുക്കളാലും പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ മാത്രം ഇത്തരത്തിൽ 1033 കേസുകളാണ് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരമാണിത്. ലൈംഗികാതിക്രമ കേസുകൾ 849 എണ്ണവും പീഡന കേസുകൾ 1207 എണ്ണവും അശ്ലീല/ദ്വയാർഥ പ്രയോഗ കേസുകൾ 274 എണ്ണവും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തു. 19 കേസുകൾ തട്ടിക്കൊണ്ടുപോകലിനും രജിസ്റ്റർ ചെയ്തു. ഇത്തരത്തിൽ സ്ത്രീകൾക്കെതിരെ നടന്ന വിവിധ അതിക്രമങ്ങൾക്കെതിരെ 5311 കേസുകളാണ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത്.

സ്ത്രീധനപീഡനത്തെ തുടർന്ന് 2020 മുതൽ 2025 വരെ 43 മരണങ്ങൾ നടന്നു. ഓരോ വർഷവും ലൈംഗിക പീഡന കേസുകളും വർധിക്കുകയാണ്. 2020ൽ 1880 കേസുകളുണ്ടായിരുന്നത് 2025ൽ 2952 ആയി ഉയർന്നു. 2021ൽ 2339, 2022ൽ 2518, 2023ൽ 2562, 2024ൽ 2901 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. പൊതുസ്ഥലങ്ങളിൽ അശ്ലീല പ്രയോഗങ്ങൾ, കളിയാക്കലുകൾ എന്നിവയിൽ മാത്രം 944 കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. 2021ലും 2022ലും 4997, 4998 എന്നിങ്ങനെയാണ് ഗാർഹിക പീഡന കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. കഴിഞ്ഞവർഷം ഇത് 3986 ആയി കുറഞ്ഞിരുന്നു.

പാലക്കാട് ജില്ലയിൽ 233 കേസുകളാണ് ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ് തത്. കഴിഞ്ഞ പത്ത് വർഷം ജില്ലയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ 623 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ 2023ൽ 1035 ആയി വർധിച്ചു. കഴിഞ്ഞവർഷം 791 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊതുയിടങ്ങളിൽ ലൈംഗിക ചുവയുള്ള കളിയാക്കലുകൾ, അശ്ലീല പ്രദർശനം, ദ്വയാർഥ പ്രയോഗങ്ങൾ തുടങ്ങിയവക്ക് 43 കേസുകളാണ് ഈ വർഷം ഇതുവരെ ജില്ലയിൽ രജിസ്റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceMental HealthGovernment of KeralaDomestic Violence Case
News Summary - Domestic violence on the rise; 1033 cases in four months
Next Story