ഗാര്‍ഹിക പീഡന പരാതി: നടൻ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
text_fieldsചവറ: ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടന് ആദിത്യനെ ചവറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ആദിത്യെൻറ ഭാര്യയും നടിയുമായ അമ്പിളിദേവി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ ചവറ എസ്.എച്ച്.ഒ നിസാമുദിെൻറ മുന്നിലാണ് ഹാജരായത്. അന്വേഷണ പരിധിയിലെ സ്റ്റേഷനില്‍ ഹാജരായി അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടണമെന്നായിരുന്നു കോടതി നിര്‍ദേശം. അമ്പിളിദേവിയുടെ പരാതിയില്‍ ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും ഇതേ തുകക്കുള്ള മറ്റ് രണ്ടാള് ജാമ്യത്തിലും കര്‍ശന ഉപാധികളോടെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
ചവറ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരരുതെന്നും അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു. 2019ലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിെച്ചന്നാണ് അമ്പിളിദേവിയുടെ പരാതി.

